പ്രവര്‍ത്തി പരിചയം നേടുന്നതിന് അവസരം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം സ്വന്തമാക്കുന്നതിന് അവസരം. ജില്ലാ പഞ്ചായത്തിലേയും നഗരസഭ സ്ഥാപനങ്ങളിലേയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കളെ ഗാമസഭാ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കും.
ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0468 2322712.
ഖാദി റിഡക്ഷന്‍ മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍ വിപണന ശാലകളില്‍ ജൂലൈ നാലു മുതല്‍ റിഡക്ഷന്‍ മേള നടത്തും. മേളയുടെ ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് നിര്‍വഹിക്കും. പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. വിവിധയിനം ഖാദി തുണിത്തരങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. ദോത്തികള്‍, കാവിമുണ്ടുകള്‍, സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ബെഡ്ഷീറ്റുകള്‍, ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവ വില്‍പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദിയെ സ്നേഹിക്കുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി – എംഎസ് ഓഫീസ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469-2961525, 8078140525.
കുടിശിക അടയ്ക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയം (ഒന്‍പതു ശതമാനം പലിശ ഉള്‍പ്പെടെ) ജൂലൈ 31 വരെ നീട്ടി. കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. ഫോണ്‍: 04682-320158.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033