കാമുകിയെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ചു, കള്ളക്കേസില്‍ കുടുക്കാൻ ശ്രമം ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ പേഴ്‌സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എക്‌സൈസിന് വിവരം നല്‍കി കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയന്‍ ആണ് സുഹൃത്ത് മഞ്ജുവിന്റെ പേഴ്‌സില്‍ എംഡിഎംഎ ഒളിപ്പിച്ചത്. ഭര്‍ത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്ജു ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊന്‍കുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.

കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്ജുവുമായി ജയന്‍ കട്ടപ്പനയിലെത്തിയത്. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേര്‍ന്ന് കടയില്‍ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്ജുവിന്റെ പേഴ്‌സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയന്‍ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്‌സൈസിനെ വിളിച്ച് അറിയിച്ചു. എക്‌സൈസ് സംഘമെത്തി പരിശോധന നടത്തി. 300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. തനിക്കിതില്‍ പങ്കില്ലെന്ന് യുവതി പറഞ്ഞതോടെ എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുരുഷ സുഹൃത്തിന്റെയും വിവരം വിളിച്ച് അറിയിച്ച ആളിന്റെയും നമ്പര്‍ ഒന്നാണെന്ന് മനസ്സിലായി. തുടര്‍ന്ന് യുവതിയെയും ലോഡ്ജ് മാനേജരെയും കൊണ്ട് വിളിപ്പിച്ച് പ്രതിയെ എക്‌സൈസ് നാടകീയമായി പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...