മണിപ്പൂരില്‍ ശാശ്വത സമാധാനം വേണം : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് (എം)കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മണിപ്പൂര്‍ സന്ദര്‍ശിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയില്‍ നിന്നും തോമസ് ചാഴികാടന്‍ എംപിയില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുകയാണ്. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അതിക്രമങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി അംഗം വിജി എം തോമസ്, ജോസ് പള്ളിക്കുന്നേല്‍, ഐസക് പ്ലാപ്പളില്‍, രാജു ആലപ്പാട്ട്, ബാബു മണിമലപ്പറമ്പില്‍, രാഹുല്‍ രഘുനാഥ്, തങ്കച്ചന്‍വാലയില്‍, സുനില്‍ പി വര്‍ഗ്ഗീസ്, കുഞ്ഞുമോന്‍ പി സി, ജോര്‍ജ് ജേക്കബ്, മോന്‍സി മാളിയേക്കല്‍, എന്‍ എം തോമസ്, കിങ്ങ്സ്റ്റണ്‍ രാജ, ചീനിക്കുഴി രാധാക്യഷ്ണന്‍, ഗൗതം എന്‍ നായര്‍, റിജോഷ് ആഞ്ഞിലിമൂട്ടില്‍, രൂപേഷ് പെരുംമ്പള്ളിപ്പറമ്പില്‍, സുരേഷ് വടവാതൂര്‍, സി പി ചന്ദ്രന്‍, കെ പി ഷാജി, സിജോ ജോസഫ്, പ്രധീഷ്, ഷാന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...