സ്ഥലം സൗജന്യമായി നല്‍കിയവരെ ആദരിച്ചു
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന 97-ാം നമ്പര്‍ അംഗനവാടി കെട്ടിടത്തിനായി അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ തോമസ് ജേക്കബ് (ബാബു സാര്‍), റോസമ്മ തോമസ് എന്നിവരേയും 13-ാം വാര്‍ഡിലെ പിഎച്ച്സി സബ് സെന്റര്‍ കെട്ടിട നിര്‍മാണത്തിനായി അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ കുറിയന്നൂര്‍ താന്നിക്കല്‍ റ്റി.സി. മാത്യൂസിനെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് സി.എസ്. ബിനോയി ഇവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഷെറിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിസിലി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ റീന തോമസ്, ലതാ ചന്ദ്രന്‍, രശ്മി ആര്‍ നായര്‍, അജിത റ്റി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സീറ്റ് ഒഴിവ്
കൈപ്പട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി-സയന്‍സ്, കൊമേഴ്സ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളള പത്താംക്ലാസ് പാസായ കുട്ടികള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9605460904, 7025120304.
—–
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്സായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്(യോഗ്യത:പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുമായോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പെടുത്തിയ / ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍കൂര /ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ് /സാനിട്ടേഷന്‍ /ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുളള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായക ആയിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കരുത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലേക്ക് തപാലായോ അയക്കാം. അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.minoritywelfare.kerala.gov.in ഫോണ്‍ : 0468 2222515.
ഐടിഐയില്‍ അപേക്ഷ ക്ഷണിച്ചു
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ. ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോണ്‍ : 0468-2259952 , 8281217506 , 9995686848.
——
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍സിഎ എസ്സിസിസി) (കാറ്റഗറി നം. 124/2020) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
കിറ്റ് വിതരണോദ്ഘാടനം നാളെ (ജൂലൈ 5)
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴ് വരെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ പഠനോപകരണ കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട വ്യാപാര ഭവനില്‍ പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു നാളെ (5) നിര്‍വഹിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.സേവ്യര്‍ അധ്യക്ഷത വഹിക്കും. ഫോണ്‍: 04682 320158.
——
ബാലവാടിക ക്ലാസ് അഡ്മിഷന്‍
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തേക്കുള്ള ബാലവാടിക ക്ലാസ് അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ ആറ് മുതല്‍ ആരംഭിക്കും. ജൂലൈ 18 ന് വൈകുന്നേരം ഏഴുമണി വരെയാണ് രജിസ്‌ട്രേഷന്‍ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ വെബ്സൈറ്റ് (www.kvchenneerkara.in) സന്ദര്‍ശിക്കുകയോ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക ഫോണ്‍ : 0468-2256000.
റേഡിയോഗ്രാഫര്‍ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് (താത്കാലികം) ജൂലൈ 14 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടത്തും. യോഗ്യത: ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്നോളജി (ഡിഎംഇ)/ ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി എക്സറേ /സി ടി /മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍ : 0468 2222364.
——
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ (സംസ്‌കൃതം) തസ്തിക (കാറ്റഗറി നം. 659/21) തസ്തിക 18/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക 22.06.23 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഒദ്യോഗികാവശ്യത്തിനായി ഇന്ധനം ഉള്‍പ്പെടെ ഒരു മാസം 1000 കിലോമീറ്റര്‍(1000 കി.മീറ്ററിന് മുകളില്‍ വരുന്ന ദൂരത്തിന് സര്‍ക്കാര്‍ അംഗീകരിച്ച കിലോമീറ്റര്‍ ചാര്‍ജ്) ഓടുന്നതിന് ഡ്രൈവര്‍ ഇല്ലാത്ത ടാക്സി വാഹനങ്ങള്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി സ്ഥാപനങ്ങള്‍ /സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2214369.