മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോ) 45 – 50 ദിവസം പ്രായമായ ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. ഫോണ്‍: 9495000915, 9495000923
റീടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. ഫോണ്‍ 04692 997331 .
ടെന്‍ഡര്‍ ക്ഷണിച്ചു
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയിലേക്ക് 150 എ എച്ച് യുപിഎസ് ബാറ്ററി കളുടെ 20എണ്ണം വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും അംഗീകൃത ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 25. വെബ്‌സൈറ്റ്: www.cearanmula.ac.in,
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം.231/2016) തസ്തികയിലേക്ക് 12/03/2020 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 123/2020/എസ്എസ് 3 നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം 13/03/2023 തീയതിയില്‍ പൂര്‍ത്തിയാക്കിയതിനാല്‍, റാങ്ക് പട്ടിക, 14.03.2023 പൂര്‍വാ ഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 13.03.2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നു.
ടെണ്ടര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി പാല്‍, മുട്ട എന്നിവ എത്തിച്ചുനല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 ന് വൈകിട്ട് 3വരെ. ഫോണ്‍- 0469 2610016
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവ്
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്‌സ്് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18ന് രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9446382096, 9846399026.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയിലെ ബിആര്‍സികളില്‍ ഒഴിവുള്ള എലമെന്ററി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 20ന് രാവിലെ 11 ന് തിരുവല്ല ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പ്രായപരിധി: പരമാവധി 40 വയസ്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് എസ്.എസ്.കെ. പത്തനംതിട്ടയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.(https://dpossapta.blogspot.com/). ഫോണ്‍: 0469 2600167
അപേക്ഷ ക്ഷണിച്ചു
2023-2025 അധ്യയന വര്‍ഷത്തേക്ക് ഡി.എല്‍.എഡ് കോഴ്‌സിന് സര്‍ക്കാര്‍/ഏയ്ഡഡ് സ്ഥാപനങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറം www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോറം പൂരിപ്പിച്ച് തപാല്‍ മാര്‍ഗമോ,നേരിട്ടോ ജൂലൈ 20ന് വൈകിട്ട് 5 മണിക്ക് മുന്‍പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലുള്ള കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. തപാല്‍ മാര്‍ഗമോ, നേരിട്ടോ അല്ലാതെയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.
രജിസ്‌ട്രേഷന്‍ ഡ്രൈവ് ജില്ലാ തല ഉദ്ഘാടനം ജൂലൈ 15ന്
അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ നൈപുണ്യ പരിശീലനം നല്കാന്‍ പ്രാപ്തരായവരുടെയും യോഗ്യത ഉള്ളവരുടെയും പരിശീലനം സിദ്ധിച്ചവരുടെയും രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ച് വിവിധ മേഖലകളിലെ പരിശീലകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്ന രജിസ്‌ട്രേഷന്‍ ഡ്രൈവിന്റെ ജില്ലാ തല ഉദ്ഘാടനം ജൂലൈ 15 ന് വൈകുന്നേരം 4 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.