Thursday, May 8, 2025 10:24 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ. അപേക്ഷ അയയ്‌ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന്‍ 689691. ഇമെയില്‍:[email protected].

ക്വട്ടേഷന്‍
വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് ഫുട്‌ബോള്‍, വോളിബോള്‍, സ്പൈക്സ്, ഷട്ടില്‍ റാക്കറ്റ്, ക്രിക്കറ്റ് ബോള്‍,ക്രിക്കറ്റ് ബാറ്റ് തുടങ്ങിയ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ഉച്ചയ്ക്ക് ഒന്നു വരെ.

സൗജന്യ തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232, 0468 2270243.

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍
ബി.വോക് കോഴ്സ് ആരംഭിക്കുന്നു

ഐ.എച്ച്.ആര്‍.ഡി.യുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ നൈപുണ്യ അധിഷ്ഠിത ബിരുദ ബി. വോക് സൈബര്‍ സെക്യൂരിറ്റി കോഴ്സ് ആരംഭിക്കുന്നതിന് എപിജെ അബ്ദുല്‍കലാം ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക അനുമതി ലഭിച്ചു.24 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ തുടങ്ങുന്ന ആദ്യത്തെ ബി വോക് കോഴ്‌സാണ് കല്ലൂപ്പാറ കോളേജിലേത്.മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി. വിവിധ സാങ്കേതിക വിജ്ഞാന മേഖലകളില്‍ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ബി.വോക്.പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയിട്ടുള്ള പാഠ്യപദ്ധതിയാണ് ബി.വോക്കില്‍ അവലംബിച്ചിട്ടുള്ളത്. പരമ്പരാഗത മേഖലകളായ ഓട്ടോമോട്ടീവ് മാനുഫാക്ച്ചറിംഗ്, പ്രൊഡക്ഷന്‍ ടെക്നോളജി മുതല്‍ സര്‍ഗാത്മക മേഖലകളായ ഗ്രാഫിക്സ് ആന്റ് മള്‍ട്ടീമീഡിയ, വെബ് ഡിസൈന്‍ മുതലായവയും പുതു തലമുറയുടെ ആവശ്യകതയായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിലൂന്നിയ സൈബര്‍ സുരക്ഷാ പോലെയുഉള്ള മേഖലകളിലുള്ള പ്രായോഗിക പഠനവുമാണ് കോഴ്സുകൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്.

ഐ .ടി. ഐ അപേക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി നേരിട്ടോ ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 0468-2259952, 8281217506,9995686848.

ടെന്‍ഡര്‍
കോയിപ്രം ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. ഫോണ്‍ :0469 2997331.

വിലക്കയറ്റം: ജില്ലാ കളക്ടറുടെ സ്‌ക്വാഡ് പരിശോധന
നടത്തി; 16 ക്രമക്കേടുകള്‍ കണ്ടെത്തി

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ സ്‌ക്വാഡ് ജില്ലയിലെ എല്ലാ താലൂക്കുകളിലെയും അരി, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവ വിപണനം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 158 പരിശോധനകള്‍ നടത്തിയതില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ ലൈസന്‍സുകള്‍ സൂക്ഷിക്കാത്തതും ഉള്‍പ്പെടെയുളള 16 ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുളള ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

പിഎം കിസാന്‍ സമ്മാന്‍നിധി: ആധാര്‍ ലിങ്ക് ചെയ്യുന്നതിന് സൗകര്യം
നിലവില്‍ ആധാര്‍ ലിങ്കു ചെയ്യാത്തവര്‍ക്കും ലിങ്ക് ചെയ്യുന്നത് പരാജിതപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവര്‍ക്കും പോസ്റ്റ് ഓഫീസില്‍ അല്ലെങ്കില്‍ പോസ്റ്റ്മാന്‍ വഴി അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ ലിങ്ക് ചെയ്യുന്നതിനും പോസ്റ്റല്‍ വകുപ്പ് സൗകര്യം ഒരുക്കുന്നു. പോസ്റ്റ്മാന്‍ /പോസ്റ്റ് ഓഫീസുകളിലുളള മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും ആധാര്‍ സീഡ് ചെയ്യാനും സാധിക്കും. പിഎം കിസാന്‍ സമ്മാന്‍നിധി പദ്ധതി പ്രകാരം കര്‍ഷകര്‍ക്കായി 2018 മുതല്‍ 6000 രൂപ നല്‍കിവരുന്നു. ആധാര്‍ സീഡ് ചെയ്യാത്തതിനാല്‍ ഡിബിടി ലഭിക്കാത്ത കര്‍ഷകര്‍ക്ക് തപാല്‍ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ക്യാമ്പുകളും നടത്തുന്നു.

ഗ്രാമസഭകള്‍ ജൂലൈ 16 മുതല്‍ 25 വരെ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളില്‍ ജൂലൈ 16 മുതല്‍ 25 വരെ ഗ്രാമസഭകള്‍ നടത്തും. വാര്‍ഡ്, തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് ചീക്കനാല്‍ ജൂലൈ 22 ന് പകല്‍ 3.30 ന് ഗവ.എല്‍പിഎസ് ചീക്കനാല്‍.
വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് ജൂലൈ 16 ന് പകല്‍ രണ്ടിന് എന്‍എസ്എസ് കരയോഗ മന്ദിരം, ഐമാലി വെസ്റ്റ്.
വാര്‍ഡ് മൂന്ന് ഐമാലി ഈസ്റ്റ് ജൂലൈ 25 ന് പകല്‍ 3.30 ന് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്പല ജംഗ്ഷന്‍, ഓമല്ലൂര്‍.
വാര്‍ഡ് നാല് പറയനാലി ജൂലൈ 23 ന് പകല്‍ രണ്ടിന് കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി.
വാര്‍ഡ് അഞ്ച് മണ്ണാറമല ജൂലൈ 22 ന് രാവിലെ 10.30 ന് എംഎസ് സി എല്‍പിഎസ് പുത്തന്‍പീടിക.
വാര്‍ഡ് ആറ് പുത്തന്‍പീടിക ജൂലൈ 17ന് പകല്‍ മൂന്നിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓമല്ലൂര്‍.
വാര്‍ഡ് ഏഴ് പൈവളളിഭാഗം ജൂലൈ 17 ന് പകല്‍ 3.30ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,ഓമല്ലൂര്‍.
വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് ജൂലൈ 23 ന് വൈകുന്നേരം നാലിന് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം.
വാര്‍ഡ് ഒന്‍പത് വാഴമുട്ടം ജൂലൈ 23 ന് പകല്‍ മൂന്നിന് ഗവ. യുപിഎസ് വാഴമുട്ടം.
വാര്‍ഡ് പത്ത് മുളളനിക്കാട് ജൂലൈ 21 ന് രാവിലെ 10 ന് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍, മുളളനിക്കാട്.
വാര്‍ഡ് 11 പന്ന്യാലി ജൂലൈ 21 ന് പകല്‍ 2.30 ന് ഗവ.യുപിഎസ് പന്ന്യാലി
വാര്‍ഡ് 12 ആറ്റരികം ജൂലൈ 21 ന് പകല്‍ മൂന്നിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍ ജൂലൈ 22ന് പകല്‍ രണ്ടിന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
വാര്‍ഡ് 14 മഞ്ഞിനിക്കര ജൂലൈ 22 ന് പകല്‍ 2.30 ന് ഗവ.എല്‍പിഎസ് മഞ്ഞിനിക്കര.

ലോക ജന്തു ജന്യ രോഗദിനം ആചരിച്ചു
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലി മോഡല്‍ ന്യൂ എല്‍ പി സ്‌കൂളില്‍ ലോക ജന്തുജന്യ രോഗദിനം ആചരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ കൃഷി വിദ്യാലയ കേന്ദ്രം മേധാവി ഡോ.സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. ലോക ജന്തു ജന്യ രോഗദിനാചരണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലോഗോ പ്രകാശനം കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ എന്‍. കെ. മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍. മോഹനന്‍ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കൂട്ടത്തില്‍, കെവികെ യിലെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഷാന ഹര്‍ഷന്‍, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗ്രായത്രി ,ജിഎംഎന്‍ എല്‍പി ഹെഡ്മിസ്ട്രസ് എസ്.സുനന്ദ, സീനിയര്‍ അസിസ്റ്റന്റ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി ‘ജന്തു ജന്യ രോഗങ്ങളും മനുഷ്യാരോഗ്യവും’ എന്ന വിഷയത്തില്‍ കെ വി കെ യിലെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സെന്‍സി മാത്യു സെമിനാര്‍ നയിച്ചു.

കുരുമുളക് കൃഷിയില്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുരുമുളക് കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂലൈ 17 ന് പകല്‍ 3.30 ന് മുമ്പായി 8078572094 / 0469 2662094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാന്‍ കടന്നാക്രമിച്ചതിൽ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യ

0
ദില്ലി: കടന്നാക്രമിച്ചതിൽ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു....

മലപ്പുറത്ത് യുവാവിന് നേരെ തെരുവ് നായ ആക്രമണം

0
മലപ്പുറം: മലപ്പുറത്ത് യുവാവിന് നേരെ തെരുവ് നായ ആക്രമണം. മുണ്ടുപറമ്പിൽ വ്യാഴാഴ്ച...

സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജിവെച്ചു

0
മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം...

കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ...