സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ ബാഗ് നിര്‍മ്മാണ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ജൂട്ട് കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തുണി സഞ്ചി, ബിഗ് ഷോപ്പര്‍, പേര്‍സ്, വാനിറ്റി ബാഗ്, എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682 270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ലിഫ്റ്റ് ഉദ്ഘാടനം ആഗസ്റ്റ് 14 ന്
സംസ്ഥാനം ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ബാരിയര്‍ ഫ്രീ കേരള പദ്ധതി മുഖേന പത്തനംതിട്ട ഫിനാന്‍സ് കോംപ്ലക്സില്‍ പണി കഴിപ്പിച്ചിട്ടുളള ലിഫ്റ്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 14 ന് രാവിലെ ഒന്‍പതിന് ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പിഎം-യശ്വസ്വി സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി,ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പിഎം-യശ്വസ്വി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പൊതു നിര്‍ദ്ദേശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0474 2914417

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം, പ്രസംഗം, കവിത, നൃത്താവിഷ്‌കാരം, വീഡിയോ പ്രദര്‍ശനം, ഹിരോഷിമ നാഗസാക്കി ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍
മെക്കനൈസേഷന്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള സ്മാം പദ്ധതിയിലേക്ക ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി -സ്മാം). വെബ്സൈറ്റ് http://agrimachinery.nic.in/index.ഫോണ്‍ : 04734-294949, 7510250619, 9496836833, 6282516897.

സംരംഭകര്‍ക്കായി ജനറല്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഗസ്റ്റ് 14 ന് രാവിലെ 10 ന് തോട്ടപുഴശേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അവബോധന ക്ലാസ് നടത്തുന്നു. ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, ഉദ്യം രജിസ്ട്രേഷന്‍, ഉല്‍പ്പാദന,സേവന മേഖലയില്‍ സര്‍ക്കാര്‍ സബ്സിഡിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെ നാല് ശതമാനം പലിശ നിരക്കില്‍ ഉള്ള വായ്പ സ്‌കീമുകള്‍, ലൈസന്‍സ്, എന്‍.ഒ.സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ വിശദീകരിക്കും.ഫോണ്‍: 7012547895

സ്റ്റുഡന്‍സ് കഥകളി ക്ലബ്ബ് ജില്ലാ തല ഉദ്ഘാടനം 12ന്
കഥകളി ക്ലബ്ബുകളുടെ രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 12 ശനി രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ പി.എന്‍.സുരേഷ് മുഖ്യാതിഥിയാകും. കഥകളി സാഹിത്യ പരിചയം,മുദ്രാപരിശീലനം,താളപരിചയം,മുഖത്തെഴുത്ത് പരിശീലനം,കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ സ്റ്റുഡന്‍സ് കഥകളി ക്ലബ്ബ് വഴി നല്‍കും.ആദ്യ ഘട്ടത്തില്‍ കഥകളി ക്ലബ്ബിനായി ജില്ലയിലെ പത്ത് പ്രമുഖ സ്‌ക്കൂളുകളാണ് തിരഞ്ഞെടുത്തിരുക്കുന്നത്.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ 2023-24 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 14 ന് നടക്കും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി ലാറ്ററല്‍ എന്‍ട്രി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം.വെബ്സൈറ്റ്: www.polyadmission.org/let

ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് അഡ്മിഷന്‍
ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസി ക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യതയുളളവര്‍ക്കായി ചുരുങ്ങിയ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്മെന്റ് സപ്പോര്‍ട്ടോടും കൂടിയ ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംങ് കണ്‍സള്‍ട്ടന്റ് എന്ന ഒരുവര്‍ഷത്തെ കോഴ്സിലേക്ക് ഒഴിവ്. താത്പര്യമുളളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍ : 8301830093, 9447007319.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...