സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

യോഗപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന രണ്ടാം ബാല്യം വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി.യോഗ/ പി.ജി.ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയും സഹിതം അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിലാസം: ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കിഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല, ഫോണ്‍ – 0469 2610016, 9188959679, ഇമെയില്‍ – [email protected]

കാഴ്ചപരിമിതിയുളള ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങള്‍
ഓഫീസുമായി ബന്ധപ്പെടണം
കേരള സംസ്ഥാന ഭാഗ്യകുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുളള കാഴ്ചയില്ലാത്ത /70 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുളള അംഗങ്ങള്‍ പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222709.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള ബിഡിഎസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 24 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803

ഓണം വിപണി ജില്ലാതല ഉദ്ഘാടനം 21 ന്
കണ്‍സ്യൂമര്‍ ഫെഡ് ജില്ലയിലെ ഓണം വിപണിയുടെ ഉദ്ഘാടനം മാത്യൂ റ്റി തോമസ് എംഎല്‍എ ആഗസ്റ്റ് 21 ന് രാവിലെ 10 ന് കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ ആദ്യ വില്‍പന നടത്തും.കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 12 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെടുന്ന സഹകരണ സംഘങ്ങള്‍ നടത്തുന്ന 80 വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയുമാണ് ഓണചന്തകള്‍ നടത്തുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 30 മുതല്‍ 50 ശതമാനം വിലകുറവില്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊതുവിപണിയേക്കാള്‍ 20 ശതമാനം വിലകുറവില്‍ നിത്യോപയോഗ സാധനങ്ങളും വില്‍പ്പന നടത്തും.

ബാലവാടിക ക്ലാസ് പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തെ ബാലവാടിക ക്ലാസ് പ്രവേശനം ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ഇന്നു (ആഗസ്റ്റ് 19) മുതല്‍ ആരംഭിക്കും. വെബ് സൈറ്റ് : chenneerkarakvs.ac.in , ഫോണ്‍ : 0468 2256000.

സ്പോട്ട്അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്(സ്റ്റാസ്)കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ് ,എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സർക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും.ഫോണ്‍ : 9446302066,7034612362.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....