28.2 C
Pathanāmthitta
Friday, September 22, 2023 5:57 pm
-NCS-VASTRAM-LOGO-new

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ് ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. അപേക്ഷകള്‍ ആഗസ്റ്റ് 26ന് അകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്റററില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9544958182.വിലാസം :കെല്‍ട്രോണ്‍ നോളേജ് സെന്റ്‌റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്,ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014.

life
ncs-up
ROYAL-
previous arrow
next arrow

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍,ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെയാകാം. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75ശതമാനം ഗ്രാന്റും 20ശതമാനം ബാങ്ക്ലോണും 5ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷംരൂപ വരെ സബ്സിഡിയായി ലഭിക്കും. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ എട്ടിന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:0468 2967720, 7994132417.

കരിമീന്‍ വിത്തുല്പാദന യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ലയില്‍ കരിമീന്‍ വിത്തുല്പാദന യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ യൂണിറ്റ് ചെലവു വരുന്ന പദ്ധതിയില്‍ 40 ശതമാനം സബ്സിഡി ലഭിക്കും. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 28. ഫോണ്‍ : 0468 2927720, 0468 2223134, 0469 2999096.

ncs-up
dif
self
previous arrow
next arrow

താലൂക്ക് ഓണം ഫെയര്‍ 2023
കോഴഞ്ചേരി താലൂക്ക് ഓണം ഫെയറിന്റെ ഉദ്ഘാടനം 22 ന് വൈകുന്നേരം അഞ്ചിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുള മാവേലി സൂപ്പര്‍ സ്റ്റോറില്‍ നിര്‍വഹിക്കും. കോന്നി താലൂക്കിലെ ഓണം ഫെയര്‍ ഉദ്ഘാടനം 23 ന് രാവിലെ ഒന്‍പതിന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ കോന്നി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കും. കോഴഞ്ചേരി, കോന്നി താലൂക്കുകളുടെ ഓണം ഫെയര്‍ 23 മുതല്‍ 28 വരെയാണ് നടത്തുക. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തയ്ക്ക, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, കോംബോ ഓഫറും, പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭ്യമാകും.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

കെ ടെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുളള ഡിബിഎച്ച് എസ് തിരുവല്ല പരീക്ഷാ സെന്ററായി കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സെപ്റ്റംബര്‍ നാല്, അഞ്ച് , ഏഴ്, എട്ട് തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജിനലും പകര്‍പ്പും സഹിതം പരശോധനയക്ക് ഹാജരാകണം. ഫോണ്‍ : 0469 2601349.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

വിദ്യാഭ്യാസ ധനധനസഹായം
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍. 0468 2966649.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

ഡിഎല്‍സിസി യോഗം 23 ന്
ജനന-മരണ രജിസ്ട്രേഷന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡിഎല്‍സിസി) യോഗം 23 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ എഡിഎം ചേംബറില്‍ ചേരും.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ 2023-24 അധ്യയന വര്‍ഷത്തെ പോളിമെര്‍ ടെക്നോളജി കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുളള സീറ്റുകളില്‍ അന്തിമ സ്പോട്ട് അഡ്മിഷന്‍ 25 ന് കോളജില്‍ നടക്കും. അപേക്ഷകര്‍ രാവിലെ 9.30 മുതല്‍ 10.30 വരെ കോളജില്‍ എത്തി രജിസ്ട്രേഷന്‍ നടത്തി ഓഫീസില്‍ രക്ഷിതാക്കളോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി അഡ്മിഷന്‍ നേടണം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്റെ വിവരങ്ങള്‍ക്ക് polyadmission.org എന്ന വെബ് സൈറ്റ് തിരയുക. എസ്സി /എസ്ടി/ ഒഇസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍ : 9446661515.

സ്‌കോള്‍ കേരള പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് ഒന്‍പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബര്‍ 11 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 15 വരെയും നീട്ടി. വെബ് സൈറ്റ് : www.sclekerala.org. ഫോണ്‍ : 0471 2342950.

നവോദയ പ്രവേശന പരീക്ഷ
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ :04735 265246

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow