നവോദയ പ്രവേശന പരീക്ഷ
പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ :9446456355
ഓണപ്പുടവയുമായി കുടുംബശ്രീ ഊരിലേക്ക്
ജില്ലയിലെ മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഓണപ്പുടവയൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. എസ്ബിഐ പത്തനംതിട്ട റീജിയണല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ട്രൈബല്‍ കുടുംബങ്ങള്‍ക്ക് ഓണക്കോടി കണ്ടെത്തിയത്. സീതത്തോട്, പെരുനാട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ 143 കുട്ടികള്‍ക്കാണ് വസ്ത്രം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ളാഹ മഞ്ഞത്തോട് ഊരില്‍ ഊരോണം എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ഗോത്ര പാട്ടുകളുടെ അവതരണം പുതുതലമുറയ്ക്ക് പുത്തന്‍ അനുഭവമായി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. ഊരു മൂപ്പന്‍ രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എസ്ബിഐ റീജിയണല്‍ മാനേജര്‍ എസ്. അനിത ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ഡിഎംസി എസ്. ആദില, എഡിഎംസിമാരായ ബിന്ദു രേഖ, ടി. ഇന്ദു, എസ്ബിഐ എന്‍എച്ച്ജി നോഡല്‍ ഓഫീസര്‍ എസ്എസ് ആനന്ദകുമാര്‍, ട്രൈബല്‍ കോഓര്‍ഡിനേറ്റര്‍ രാജി പി രാമചന്ദ്രന്‍, ട്രൈബല്‍ ഡിപിഎം തുടങ്ങിയവര്‍ പങ്കെടുത്തു.
യൂസര്‍ ഫീ നല്‍കണം
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും യൂസര്‍ ഫീ കളക്ഷന് എത്തുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളോട് മോശമായി പെരുമാറുകയോ, യൂസര്‍ ഫീ നല്‍കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആശ്രയ ലിസ്റ്റില്‍ പെട്ടവരും അതിദരിദ്ര കുടുംബങ്ങളും ഒഴികെയുള്ളവര്‍ 50 രൂപ എല്ലാ മാസവും നിര്‍ബന്ധമായും നല്‍കണമെന്നും, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വ്യാജ മദ്യം തടയാന്‍ ടോള്‍ഫ്രീ നമ്പര്‍
ഓണക്കാലത്ത് വ്യാജ മദ്യമയക്കുമരുന്ന് വ്യാപനം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മദ്യ / മയക്കുമരുന്ന് വിവരങ്ങള്‍ എക്‌സൈസ് ടോള്‍ഫ്രീ നമ്പര്‍ 1055, 9447178055 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. സലീം അറിയിച്ചു.
കണ്‍ട്രോള്‍ റൂം തുറന്നു
ഓണാഘോഷം 2023 ന്റെ ഭാഗമായി കോന്നി താലൂക്കിന്റെ പരിധിയില്‍ ഉള്ള പ്രദേശങ്ങളില്‍ വ്യാജ മദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 0468 2240087
താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
കൊടി തോരണങ്ങള്‍ നീക്കം ചെയ്യണം
വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍, തോരണങ്ങള്‍, കൊടികള്‍ എന്നിവ എഴ് ദിവസത്തിനകം മാറ്റണമെന്നും അല്ലാത്ത പക്ഷം ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033