ഓണമില്ല…. ചികിത്സക്കും മരുന്നിനും പണമില്ല – ഗതികെട്ട് മൈലപ്രാ ബാങ്കിലെ നിക്ഷേപകര്‍ ; സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കുറ്റക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 300 കോടിയുടെ അഴിമതി നടന്ന കരവന്നൂർ സഹകരണ ബാങ്കിൽ അഴിമതിക്ക് കൂട്ട് നിന്നത് ഭരിക്കുന്ന പാർട്ടിയുടെ സംഘടനയിൽപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായിരുന്നുവെന്നും മൈലപ്ര സഹകരണ ബാങ്കിൽ നടന്ന അഴിമതിയിലും ഇതേ സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് മൈലപ്രാ ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗം ഗീവർഗീസ് തറയിൽ പറഞ്ഞു. അഴിമതിയുടെ വിവരങ്ങൾ സമയാ സമയങ്ങളിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പാർട്ടിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. അഴിമതിക്കാരായ പാർട്ടി അണികളെ ഉപയോഗിച്ച് മൈലപ്രയിലെ പൊതുജനങ്ങളുടെ പണം ബിനാമികൾക്ക് നൽകുകയും അതുവഴി  കോടികൾ കൈവശപ്പെടുത്തുകയും ചെയ്തു.

മൈലപ്രായിലെ നിക്ഷേപകര്‍ ഈ പൊന്നിൻ ചിങ്ങമാസത്തിലും നിത്യവൃത്തിക്ക് വകയില്ലാതെ നട്ടംതിരിയുകയാണ്. ചികിത്സാ ചിലവിന് പോലും പണമില്ലാതെ ദിവസേന ബാങ്കിൽ കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. പത്തനംതിട്ട ലോക്കല്‍ പോലീസ് രജിസ്റ്റർ ചെയ്ത FIR വർഷം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. ഹൈക്കോടതി വിധി ഉണ്ടായിട്ട് പോലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലും രാഷ്ട്രീയ സ്വാധീനം വളരെ വ്യക്തമാണ്. മൈലപ്ര സഹകരണ ബാങ്കില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകരെ ഒന്നിച്ച് നിർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും കഴിഞ്ഞിട്ടില്ലെന്ന്  ഗീവർഗീസ് തറയിൽ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...