Thursday, May 15, 2025 5:40 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐടിഐയില്‍ സീറ്റ് ഒഴിവ്
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി സെപ്റ്റംബര്‍ 23 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി ,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. പ്രായപരിധി ഇല്ല.ഫോണ്‍: 0468-2259952 , 8281217506 , 9995686848

സ്വയംതൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന കേക്ക്, ഐസ്‌ക്രീം എന്നിവയുടെ ആറു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.

മുട്ടകോഴികുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുളള ഒരു ദിവസം പ്രായമായ ബിവി-380 ഇനത്തില്‍പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ 9495000915, 9495000921 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

കെല്‍ട്രോണ്‍ അഡ്മിഷന്‍
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 0469 2961525, 8078140525.

ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം നടന്നു
ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ നടന്നു. യോഗത്തില്‍ പട്ടികജാതി വികസനം-പ്രധാന മന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പി എം -എ ജെ എ വൈ ) പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനായുള്ള ചര്‍ച്ച നടന്നു.കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പൊതുവായ പദ്ധതികളെ സംബന്ധിച്ച് രൂപരേഖ സമര്‍പ്പിക്കുകയും ഫണ്ട് അനുമതി ലഭിച്ച ശേഷം പദ്ധതികളുടെ പ്രാധാന്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഐ എച്ച് ആര്‍ ഡി യുടെ പ്രൊജക്ടുകളായ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ട് എക്‌സിക്യൂട്ടിവ്, ഇലക്ട്രീഷന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍ അദര്‍ ഹോം അപ്ലൈന്‍സ്, ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ പദ്ധതികള്‍ക്കും അസാപ്പിന്റെ ബിസിനസ് അനലിറ്റിക്ക്‌സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സിസിടിവി സര്‍വീസ് ടെക്‌നീഷ്യനും ഫിഷറീസ് വകുപ്പിന്റെ പഠിതാകുളത്തിലെ മത്സ്യകൃഷി, കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റ് ആരംഭിച്ച ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ വിപണനം, ക്ഷീര വികസന വകുപ്പിന്റെ കോമ്പ്രഹെന്‍സീവ് ലൈവ്ലിഹുഡ് ഡയറി പദ്ധതികള്‍ക്കാണ് യോഗത്തില്‍ അംഗീകാരം നല്‍കിയത്.ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ജില്ലാ പട്ടിക ജാതിവികസന ഓഫീസര്‍ എസ് ദിലീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുളള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും സെപ്തംബറില്‍ വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടത്തും. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ എട്ടിന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബര്‍ എട്ട് മുതല്‍ 23 ന് വൈകുന്നേരം അഞ്ച് വരെ ലെര.സലൃമഹമ.ഴീ്.ശി സൈറ്റ് വഴിയും അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അധികൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ സമയം : രാവിലെ 8.30 മുതല്‍ 10 വരെ. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഏതെങ്കിലും പോളിടെക്നിക്ക് കോളേജുകളില്‍ നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ ബന്ധപ്പെട്ട അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. അഡ്മിഷന്‍ സംബന്ധമായ വിവരങ്ങള്‍ക്കും നിലവിലെ ഒഴിവ് അറിയുന്നതിനും www.polyadmission.orgഎന്ന വെബ്സൈറ്റിലെ Regular എന്ന ലിങ്ക് പരിശോധിക്കുക.നിലവില്‍ ഒഴിവുള്ള സംവരണ സീറ്റുകളില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ എത്തിയിട്ടില്ലെങ്കില്‍ പ്രസ്തുത സീറ്റുകള്‍, നിയമ പ്രകാരം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റി അഡ്മിഷന്‍ പൂര്‍ത്തീകരിക്കും.

വസ്തു നികുതി ; അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനവും അനുബന്ധ രേഖകളും പൊതുജനങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുളളതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജാഗ്രതാ സമിതികളില്‍ ജന്‍ഡര്‍ ഉള്‍പ്പെടലുകള്‍ അനിവാര്യം : സാറാ തോമസ്
ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാതല ജന്‍ഡര്‍ റിസോഴ്സ് സമിതി ചെയര്‍പേഴ്സണ്‍ സാറാ തോമസ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അബ്ദുല്‍ ബാരി പദ്ധതി വിശദീകരണം നടത്തി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിന്റ് പിങ്കി ശ്രീധര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രേഖ അനില്‍, ലാലി ജോണ്‍, ജോണ്‍സണ്‍ ഉള്ളന്നൂര്‍, ശോഭ മധു, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എം മധു, പന്തളം ശിശുവികസന പദ്ധതി ഓഫീസര്‍ ബി.അജിത, ശിശു വികസന പദ്ധതി ഓഫീസര്‍ എസ് സുമയ്യ, ജില്ലാ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി അംഗം രമാദേവി, ട്രാന്‍സ് ജന്‍ഡര്‍ ആക്ടിവിസ്റ്റ് നക്ഷത്ര എന്നിവര്‍ പങ്കെടുത്തു.

ബി.ടെക്ക് സ്പോട്ട് അഡ്മിഷന്‍
ആന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് കോഴ്സിന് സീറ്റുകള്‍ ഒഴിവ്.അര്‍ഹതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ഒന്പത് മുതല്‍ 12 വരെ കോളേജില്‍ നടക്കുന്ന സ്പോട്ട്അഡ്മിഷനില്‍ നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടണം. ഫോണ്‍ – 9846399026,9447789825.

മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മുന്തിയ ഇനത്തില്‍പ്പെട്ട പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയുള്ള ഒരുമാസം പ്രായമായ ബീവി 380 മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥല പരിമിതിയുള്ള സാഹചര്യത്തില്‍ ഹൈടെക് കൂടുകളില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ബീവി 380 ഇനത്തില്‍പ്പെട്ട കോഴികള്‍ ഒരു വര്‍ഷം 300 ഓളം മുട്ടകള്‍ ഉല്‍പ്പാദിപ്പിക്കും. കര്‍ഷകരുടെ ആവശ്യനുസരണം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിപണന കേന്ദ്രത്തില്‍ നിന്നും മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. ഫോണ്‍ :8078572094

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...