Wednesday, April 16, 2025 8:44 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍ (മൃഗം/പക്ഷി), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്), മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി, ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളജ്, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം(സ്വകാര്യ മേഖല) എന്നീ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. അപേക്ഷകള്‍ / നാമനിര്‍ദ്ദേശങ്ങള്‍ തപാല്‍ വഴി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി 24/3219, നം.43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം, 695 003. ഫോണ്‍ : 0471 2724740. വെബ്സൈറ്റ് : www.keralabiodiversity.org.

ബയോബിന്‍-രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ ബയോബിന്‍പദ്ധതിയുടെ രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു. മൂന്നാം ഘട്ട ബയോബിന്‍ വിതരണത്തിനായി ജില്ലാ പഞ്ചായത്ത് 750000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍,ശുചിത്വ സമിതി കണ്‍വീനറും മെമ്പറുമായ ബിജിലി പി ഈശോ, മേരിക്കുട്ടി, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരുതാല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എ ബിരുദവും (55% മാര്‍ക്കോടെ പാസ്സ് ആയിരിക്കണം), നെറ്റുമാണ് യോഗ്യത.ഫോണ്‍ :0469 2650228

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ് ) ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 4130 രൂപയാണ് ഏഴു ദിവസത്തെ പരിശീലന ഫീസ്. ഫോണ്‍:0484 2532890,2550322,9605542061 വെബ്‌സൈറ്റ്:www.kied.info

അദാലത്ത് സംഘടിപ്പിക്കും
ഫിഷറീസ് ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബര്‍ 28ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തവരും ഇതുവരെ ക്ലെയിം അയയ്ക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

പട്ടികജാതി വിഭാഗങ്ങള്‍ക്ക്
പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷിക്കാം
ജില്ലയില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള കോഴഞ്ചേരി പഞ്ചായത്തിലെ ഒഴിവുള്ള തെക്കേമല ലൊക്കേഷനില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ്ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ് വരെ പ്രായമുള്ള പട്ടിക ജാതി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും 16 മുതല്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും ഡിഡിയും ഒക്ടോബര്‍ 7 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്,ഹെലന്‍ പാര്‍ക്ക്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ 19 ന് നടക്കും. 34,500 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. ഫോണ്‍: 0484-2422275, 9447607073. വെബ്സൈറ്റ്:www.keralamediaacademy.org.

ജില്ലാ പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതികളുടെ
ധനസഹായ വിതരണ ഉദ്ഘാടനം
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിലൂടെ നടപ്പാക്കുന്ന പട്ടികജാതി കുട്ടികള്‍ക്ക് പഠനമുറി, പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കുള്ള അപ്രന്റിസ്ഷിപ് ട്രെയിനിംഗ് എന്നീ പദ്ധതികളുടെ ധനസഹായ വിതരണം സെപ്റ്റംബര്‍ 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് വി. മുരളീധരൻ

0
തിരുവനന്തപുരം: വഖഫ് ഭീകരതയിൽ വേട്ടക്കാർക്ക് ഒപ്പം ഓടിയവർ ഇരകളുടെ കൂടെയെന്ന് തെളിയിക്കാൻ...

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് മാപ്പ് പറഞ്ഞ് മുനിസിപ്പൽ കമ്മീഷണര്‍

0
നാഗ്പൂര്‍: സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് നാഗ്പൂർ മുനിസിപ്പൽ...

മടത്തുംചാൽ – മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മടത്തുംചാൽ- മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി അഡ്വ....

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

0
പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ ഒന്നിലധികം ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ...