അപേക്ഷ ക്ഷണിച്ചു
തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകള്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24ലെ പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസ് പത്തനംതിട്ടയില്‍ ബന്ധപ്പെടാം. ഫോണ്‍: 0468 2961104.
ലേലം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ 92-ാം നമ്പര്‍ അംഗന്‍വാടിയുടെ അനുയോജ്യമല്ലാത്ത പഴയ കെട്ടിടം പൊളിക്കുന്നതിനുളള അവകാശം 25 ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. വെബ് സൈറ്റ് :www.tender.lsgkerala.gov.in .ഫോണ്‍ : 0468 2350229.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡ്രൈവിംഗ് മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി താല്‍പര്യമുള്ള ഏജന്‍സികളില്‍ (4 വീലര്‍ /3 വീലര്‍) നിന്നും മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 23 ന് പകല്‍ മൂന്നിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.
താല്പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വൃത്യസ്ത മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി തല്‍പരരായ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
വിഭാഗം 1 : വൈദഗ്ദ്ധ്യ പരിശീലന സഥാപനങ്ങള്‍ / സംഘടനകള്‍, എഫ്.പി.സി,വിഭാഗം 2: വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബ്രശീ യൂണിറ്റുകള്‍ ,വിഭാഗം 3 :ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍.
നിബന്ധനകള്‍
മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ, പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം. കേരളത്തില്‍ ഓഫീസ് സംവിധാനം.ജില്ലാ തലത്തിലും, ബ്ലോക്ക് അടിസ്ഥാനത്തിലും പരിശീലന സൗകര്യത്തോടുകൂടിയ സെന്റര്‍ .പരിശീലന ഏജന്‍സിക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. താല്‍പര്യ പത്രം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത അപേക്ഷ ഫോമില്‍ സെപ്റ്റംബര്‍ 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www. kudumbashree.org .ഫോണ്‍ : 0468 2221807.
ഐ .ടി. ഐയില്‍ സീറ്റ് ഒഴിവ്
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2023 ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റൊഴിവ്. ഓഫ് ലൈനായി 19 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. പ്രായപരിധി ഇല്ല.ഫോണ്‍ :0468-2259952 , 8281217506 , 9995686848
മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി പൂര്‍ണമായി ദന്തനിര വെച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ് കഴിഞ്ഞ ബിപിഎല്‍ വിഭാഗത്തില്‍പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപയോഗക്ഷമമല്ലാത്ത ദന്തനിര മാറ്റി പകരം കൃത്രിമ ദന്തനിര വെച്ചു നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് സുനീതി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2325168.
വെബ്‌സൈറ്റ് : www.swd.kerala.gov.in
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്കായി ഏഴ് സീറ്റിംഗ് സൗകര്യമുളള ടാക്സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസ വാടകയക്ക് എടുക്കുന്നതിനായി താത്പര്യമുളള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 29 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 04734 226063.