കോന്നി കരിയാട്ടം ; അമ്യൂസ്മെന്റ് പാർക്ക് ഉടമയെ പണം നൽകാതെ പറ്റിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എയുടെ നേതൃത്വത്തിൽ കോന്നി നഗരത്തിൽ ഓണക്കാലത്ത് നടന്നുവന്നിരുന്ന കരിയാട്ടം എക്സ്പോയിൽ അമ്യൂസ്മെന്റ് പാർക്ക് നടത്തിയ കലാകാരൻമാരെ കരാറുകാരൻ പണം നൽകാതെ പറ്റിച്ചു എന്ന് പരാതി. പണം ലഭിക്കാതെ വന്നതോടെ ദിവസങ്ങളായി പരിപാടി സ്ഥലത്ത് കഴിച്ച് കൂട്ടുന്ന സംഘത്തെ ആരും തിരിഞ്ഞ് നോക്കാനില്ലാതെയായി. അഞ്ച് ലക്ഷം രൂപയോളമാണ് കലാകാരന്മാർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ ഒരുലക്ഷത്തിഎഴുപതിനായിരം രൂപ നൽകുകയും ചെയ്തു.

എന്നാൽ ബാക്കി വന്ന തുകയായ മൂന്ന് ലക്ഷത്തിനാല്പതിനായിരം രൂപ നൽകാതെ കരാറുകാരൻ പറ്റിച്ചു എന്നാണ് ഇവരുടെ പരാതി. നെടുമങ്ങാട് സ്വദേശി വിമൽ എന്ന ആളുമായാണ് കോന്നി കരിയാട്ടം സംഘാടക സമിതി കരാർ ഉറപ്പിച്ചത്. ഇയാൾ മുഖേന മലപ്പുറം തിരൂർ സ്വദേശി കുഞ്ഞാപ്പ എന്ന ആളാണ് ഇവർക്ക് പണം നൽകേണ്ടത്. എന്നാൽ പരിപാടി കഴിഞ്ഞത് മുതൽ കുഞ്ഞാപ്പയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇവർ പറയുന്നു. ഇവരുമായി യാതൊരു ബന്ധവും സംഘാടക സമിതിയ്ക്ക് ഇല്ല എന്നും കാരാറുകാരന് പണം നൽകി എന്നുമാണ് സംഘാടക സമിതിയുടെ വാദം. കലാകാരൻമാരുടെ അഞ്ച് കുടുംബങ്ങളിൽ നിന്നായി കുട്ടികൾ അടക്കമുള്ള ഇരുപത്തിയഞ്ച് ആളുകൾ ആണ് ഇപ്പോൾ ദുരിതത്തിൽ ആയത്.

പണം നൽകാൻ ആരും തയ്യാറാകാതെ വന്നതോടെ കോന്നിയിലെ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി യാർഡിൽ ചെളികുഴിയിൽ കഴിയുകയാണ് സംഘം. കഴിഞ്ഞ ദിവസം രാത്രിയിലും താമസിക്കുന്ന സ്ഥലത്ത് ഇഴജന്തുക്കൾ കയറി വന്നതായും ഇവർ പറയുന്നു. പതിമൂന്ന് ലക്ഷത്തോളം രൂപയാണ് കോന്നി കരിയാട്ടത്തിൽ അമ്യൂസ്മെന്റ് പാർക്ക് വഴി ലഭിച്ചതെന്ന് പറയുന്നു. പതിനഞ്ച് വർഷമായി ഈ മേഖലയിൽ ജോലി നോക്കുന്നവർ ആണിവർ. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ അമ്യൂസ്മെന്റ് പാർക്ക് നടത്തിയിട്ടും ആദ്യമാണ് ഇത്തരത്തിൽ ഒരു അനുഭവം എന്നും ഇവർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...