ക്വട്ടേഷന്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023 നവംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ. ഇ-മെയില്‍: icdspkdpta@gmail.com, ഫോണ്‍ :04734 217010, 9447430095.
സീറ്റ് ഒഴിവ്
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സെപ്റ്റംബര്‍ 19 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി ,ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. പ്രായപരിധി ഇല്ല. ഫോണ്‍ : 0468 2259952 , 8281217506 , 9995686848. (പിഎന്‍പി 3178/23)
നേവല്‍ വിമുക്തഭടന്മാര്‍ /വിധവകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
ദക്ഷിണ നാവികസേന കമാന്റ്, ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെകുറിച്ചുളള ബോധവല്‍ക്കരണ പരിപാടി സെപ്റ്റംബര്‍ 21 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2961104.
സൗജന്യ സംരംഭകത്വ പരിശീലനം
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നു. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ ഒക്ടോബര്‍ അഞ്ചിന് ന്നടത്താന്‍ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 ന് മുന്‍പായി ഇമെയില്‍/ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2770534/8592958677. ഇ മെയില്‍ : nbfc.norka@kerala.gov.in/, nbfc.coordinator@gamil.com
സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സ്
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232, 04682 2270243.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ നാലു മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 4130 രൂപയാണ് ഏഴു ദിവസത്തെ പരിശീലന ഫീസ്. ഫോണ്‍: 0484 2532890,2550322,9605542061 വെബ്‌സൈറ്റ്: www.kied.info
വര്‍ക്ക്‌ക്ഷോപ്പ് ഓണ്‍ ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ് ) ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ വര്‍ക്ക്‌ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29,30 തീയതികളില്‍ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 2950 രൂപയാണ് രണ്ടു ദിവസത്തെ പരിശീലന ഫീസ്. സെപ്റ്റംബര്‍ 21 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484 2532890,2550322. വെബ്‌സൈറ്റ്: www.kied.info
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8078140525.
—