ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ (27)
2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ (27) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ഇന്റര്‍വ്യൂ മാറ്റി
പറക്കോട് ഐസിഡിഎസ് പരിധിയില്‍ വരുന്ന ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് 28ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒക്ടോബര്‍ നാലിലേക്ക് മാറ്റിയതായി പറക്കോട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ആര്‍ടിഎ യോഗം 4 ന്
പത്തനംതിട്ട ആര്‍ടിഎ യോഗം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പത്തംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ദിലു അറിയിച്ചു.
സൗജന്യ തൊഴില്‍ പരിശീലനം
ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്ട് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബര്‍ 20 ന് ക്ലാസുകള്‍ തുടങ്ങും. താത്പര്യമുളളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/1v4JsDxPDu9eWPMh6. ഫോണ്‍ : 7994497989, 8547588142.
സൗജന്യ തൊഴില്‍ പരിശീലനം
ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ ആന്റ് മേക്കപ് ആര്‍ട്ടിസ്റ്റ് കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബര്‍ 15 ന് ക്ലാസുകള്‍ തുടങ്ങും. താത്പര്യമുളളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/qaXrKc8RgiHbJbsy6. ഫോണ്‍ : 7994497989, 8547588142.
മിഷന്‍ ഇന്ദ്രധനുഷ്;യോഗം നാളെ (27)
മിഷന്‍ ഇന്ദ്രധനുഷ് 5.0, റൗണ്ട് മൂന്ന്, ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ മീറ്റിംഗ് ഇന്ന് (27) രാവിലെ 11 ന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഡിഎല്‍ആര്‍സി യോഗം 29 ന്
ഡിഎല്‍ആര്‍സി യോഗം സെപ്റ്റംബര്‍ 29 ന് പകല്‍ മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
അസാപ് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുളക്കടയില്‍ ഉടന്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 6282821152.
താല്‍പര്യ പത്രം ക്ഷണിച്ചു
കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വ്യത്യസ്ത മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി തല്‍പരരായ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപ്രതം ക്ഷണിച്ചു.
വിഭാഗം 1 : വൈദഗ്ദ്ധ്യ പരിശീലന സഥാപനങ്ങള്‍ / സംഘടനകള്‍, എഫ്.പി.സി
വിഭാഗം 2 : വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബ്രശീ യൂണിറ്റുകള്‍
വിഭാഗം 3 : ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍.
നിബന്ധനകള്‍: മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ, പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം. കേരളത്തില്‍ ഓഫീസ് സംവിധാനം.ജില്ലാ തലത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും പരിശീലന സൗകര്യത്തോടുകൂടിയ സെന്റര്‍.പരിശീലന ഏജന്‍സിക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത അപേക്ഷ ഫോമില്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കുടുംബശ്രീ വെബ്‌സൈറ്റ് സന്ദശിക്കുക. ഫോണ്‍ : 0468 2221807
അംശദായ കുടിശിക അടയ്ക്കാന്‍ അവസരം
ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെ നീട്ടി. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ്
പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നടപ്പ് അധ്യയനവര്‍ഷം ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നിലവില്‍ ബാങ്ക് അക്കൗണ്ടുളള വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിങ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703
അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. ഒരു വര്‍ഷം അക്കൗണ്ടന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസകാരായിരിക്കണം. പ്രായപരിധി : 2023 ജനുവരി 1 ന് 38 വയസ് പൂര്‍ത്തിയായിരിക്കണം. വേതനം : 20000 രൂപ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി,എസ് ചെയര്‍പേഴ്സണ്‍ന്റെ സാക്ഷ്യപത്രം എന്നിവയോടു കൂടി ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ട്രേറ്റ് ,പത്തനംതിട്ട എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. പ്രത്യേക എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അക്കൗണ്ടന്റ് നിയമന അപേക്ഷ എന്ന് രേഖപെടുത്തണം.ഫോണ്‍: 0468 2221807.