സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവല്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐ.സി.ടി.എസ്.എം ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710. (പിഎന്‍പി 3276/23)

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് . ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം . ഫോണ്‍: 0468- 2258710

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്കായി ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കുന്നതും ഉച്ചയ്ക്ക് 3.30 തുറക്കുന്നതുമാണ്. ഫോണ്‍ : 0468-2319998, 8281954196.

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെ നീട്ടി. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം
ഇലന്തൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നിന്നും 2021-22 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ബി.എ, ബിഎസ്സി, ബികോം വിദ്യാര്‍ഥികളുടെ കോഷന്‍ ഡിപ്പോസിറ്റ് തുക ഒക്ടോബര്‍ 10 നകം കോളജില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് മുമ്പായി തിരിച്ചറിയല്‍ രേഖകള്‍ സഹിതം നേരിട്ട് വന്ന് കൈപ്പറ്റണമെന്നും നിശ്ചിത തീയതിക്കകം കൈപ്പറ്റാത്ത തുകകള്‍ സര്‍ക്കാരിലേക്ക് അടക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
പത്തനംതിട്ട ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ /എഡി മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒറ്റതവണ ഉപയോഗത്തിലുളള പ്ലാസ്റ്റിക് വസ്തുക്കള്‍, ജലാശയ മലിനീകരണ സാഹചര്യങ്ങള്‍ എന്നിവയുടെ പരിശോധനാ സ്‌ക്വാഡ് വ്യപാര/ വാണിജ്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മത്സ്യസ്റ്റാളുകള്‍, ചിക്കന്‍ /ഇറച്ചി സ്റ്റാളുകള്‍ , വഴിയോര കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി 242 സ്ഥാപനങ്ങളില്‍ ആകസ്മിക പരിശോധനകള്‍ നടത്തിയതില്‍ 264 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 56 സ്ഥാപനങ്ങള്‍ക്കായി 5,05,000 രൂപ പിഴ ഈടാക്കി.

ബോധവത്ക്കരണ ക്ലാസ് നടത്തി
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെ ഗ്രാമം എന്നീ സ്വയം തൊഴില്‍ സംരഭങ്ങളെക്കുറിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. അനിതാ അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് പ്രദീപ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എച്ച്. ഷൈജു, വാര്‍ഡ് മെമ്പര്‍ വി.സി. ചാക്കോ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിഷാ രാജ് , സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സാറാമ്മ ജോണ്‍, കെ. പ്രസാദ്, വി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)(മലയാളം മീഡിയം)(ഡയറക്ട്) (കാറ്റഗറി നം.203/2021)തസ്തികയുടെ 18.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.

ലാബ് ടെക്നീഷ്യന്‍ നിയമനം
അന്തിചിറയില്‍ പ്രവര്‍ത്തിക്കുന്ന ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഡിഎംഎല്‍ടി അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ് . അഭിമുഖം ഒക്ടോബര്‍ 10 ന് രാവിലെ 10 ന് ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 04734 223472, 8592921472, 9496326491.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...