Monday, April 21, 2025 9:07 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്ഷീരസംഗമം നിറവ് 2023
പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം നിറവ് 2023 ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ റാന്നി ബ്ലോക്കില്‍ വെച്ചൂച്ചിറ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്നു. ക്ഷീരസംഗമത്തിന്റെ ഭാഗമായി ഒക്ടോബര്‍ 31-ന് രാവിലെ 10.30-ന് വെച്ചൂച്ചിറ ക്ഷീരോല്പാദക സഹകരണസംഘത്തില്‍ കിഡ്സ് ഡയറി ഫെസ്റ്റ് നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ പേര് ഒക്ടോബര്‍ 26 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ററുമേ.റമശൃ്യ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം.
മത്സര ഇനങ്ങള്‍
എല്‍. പി വിഭാഗം – ചിത്രരചനാ – കളറിംഗ് മത്സരം
യു. പി വിഭാഗം – പോസ്റ്റര്‍ നിര്‍മ്മാണം
എച്ച്. എസ് വിഭാഗം – ഡയറി ക്വിസ് (ക്ഷീരമേഖലയുമായി ബന്ധപ്പെട്ട്)
ഹയര്‍ സെക്കന്‍ഡറി – ഉപന്യാസരചന (മലയാളം)
ഫോണ്‍ : 9446044128, 9446120917.

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023
ഇലന്തൂര്‍ ബ്ലോക്കിന്റെയും പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതിവികസനവകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും എക്സൈസ് റേഞ്ച്പ്രിവന്റിവ് ഓഫീസര്‍ പ്രഭാകരന്‍പിളള ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. സ്റ്റുഡന്റ് കൗണ്‍സിലര്‍ ആന്റ് റിഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍ ഡേവിഡ് റെജിമാത്യു വിദ്യാഭ്യാസ സെമിനാര്‍ നടത്തി.
വൈസ്പ്രസിഡന്റ് കെ.ആര്‍ അനീഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആതിര ജയന്‍ ,ചെന്നീര്‍ക്കര ഡിവിഷന്‍ മെമ്പര്‍ അഭിലാഷ് വിശ്വനാഥ്, കോഴഞ്ചേരി ഡിവിഷന്‍ മെമ്പര്‍ സാറാമ്മഷാജന്‍, ചെറുകോല്‍ ഡിവിഷന്‍ മെമ്പര്‍ പി.വി അന്നമ്മ, മല്ലപ്പുഴശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 368/2021) തസ്തികയുടെ 10/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടിക 17.10.23 ല്‍ പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

എന്യുമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ് പദ്ധതിയിലേക്ക് ഒരു എന്യുമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുളളവരോ ഫിഷ് ടാക്‌സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുളളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിന് കോഴഞ്ചേരി പന്നിവേലിചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 11 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2967720, 9446527362.

സ്‌കോള്‍ കേരള; പരീക്ഷാ ഫീസ് അടക്കണം
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസ് അടക്കണം. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രം കോ-ഓഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം. ഫോണ്‍ : 0471 2342950, 2342271.

ലൈഫ് ഗാര്‍ഡുമാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍
റാന്നി പൊരുനാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികള്‍ കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...