Wednesday, March 12, 2025 5:14 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ തൊഴില്‍ പരിശീലനം
ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. 18 – 45 വയസ് ആണ് പ്രായപരിധി. ക്ലാസുകള്‍ നവംബര്‍ 27 ന് തുടങ്ങും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് പരിശീലനം. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ലിങ്ക് : https://link.asapcsp.in/evnow.പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാം. ഫോണ്‍ : 9656043142, 7994497989

ഡിസ്ട്രിക്ട് സ്‌കില്‍ ഫെയര്‍
കേരള നോളജ് ഇക്കണോമി മിഷന്‍ നവംബര്‍ 18 ന് പത്തനംതിട്ട ജില്ലയില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. പുതുതലമുറ തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിനു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഇതിന്റെ ഭാഗമായി ഒരുക്കും. 1000ല്‍ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്രന്റിഷിപ്പുകള്‍, തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രജിസ്ട്രഷനുകളും വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും സ്‌കില്‍ ഫെയറിന്റെ ഭാഗമായി ഒരുക്കും. 18 വയസ് മുതല്‍ 58 വയസുവരെയുള്ളവര്‍ക്കു ജില്ലാ സ്‌കില്‍ ഫെയറുകളില്‍ സൗജന്യമായി പങ്കെടുക്കാം. പത്തനംതിട്ട, മുസ്ലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, കുമ്പഴയില്‍ നവംബര്‍ 18ന് നടക്കുന്ന ജില്ലാ സ്‌കില്‍ ഫെയറില്‍ പങ്കെടുക്കുവാന്‍ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക https://forms.gle/BywruRgHT6sUBPZj8. വെബ്‌സൈറ്റ് : www.knowledgemission.kerala.gov.in. ഫോണ്‍ : 04712737881, 9745591965.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ഡിസിഎ, പിജിഡിസിഎ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.
————-
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫറ്റ്വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ ഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 0471 2726275, 6282692725.

സ്‌കോള്‍ കേരള അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നേഴ്സിംഗ് കെയര്‍ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ കോഴ്സില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 15 വരെയും 100 രൂപ പിഴയോടെ നവംബര്‍ 22 വരെയും ഫീസടച്ച് സ്‌കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍,പൂജപ്പുര, തിരുവനന്തപുരം- 12 എന്ന വിലാസത്തിലോ സ്‌കോള്‍ കേരളയുടെ അതത് ജില്ലാ കേന്ദ്രങ്ങളിലൊ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിയ്ക്കണം. ഫോണ്‍ :8078104255, 0471 2342271, 2342950,

കെല്‍ട്രോണ്‍ ജേണലിസം പഠനം- 18 വരെ അപേക്ഷിക്കാം
കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്ക് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് 18 വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്നപ്രായപരിധി 30 വയസ്. ഫോണ്‍ : 9544958182.

ജില്ലാ ആസൂത്രണ സമിതി യോഗം 16 ന്
ജില്ലാ ആസൂത്രണ സമിതി യോഗം 16 ന് ഉച്ചയക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
————–
ടെന്‍ഡര്‍
കോന്നി താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് 2024 മാര്‍ച്ച് 31 വരെ ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ എടുക്കുവാന്‍ താത്പര്യമുള്ള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 11 മുതല്‍ 24 ന് രാവിലെ 11.30 വരെ സ്വീകരിക്കും.
———-
ജില്ലാതല ഏകോപനസമിതി യോഗം 17 ന്
ഏഴാമത് സാമ്പത്തിക സെന്‍സസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പിന്റെ ജില്ലാതല ഏകോപനസമിതി യോഗം 17 ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

0
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി...

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട അടക്കം 3 ജില്ലകളിൽ വരുന്നത് ഇടിമിന്നലോടുകൂടിയ മഴ

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ...

കോന്നി റീജിയണൽ ബാങ്ക് തട്ടിപ്പ് ; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം...

0
കോന്നി : കോടികളുടെ തട്ടിപ്പിൻ്റെ പേരിൽ അന്വേഷണം...

അപകടഭീഷണി ഉയര്‍ത്തി ഏഴംകുളം ഗവ. എൽ.പി സ്കൂള്‍ മതില്‍ ; പുതുക്കിപ്പണിയാൻ...

0
ഏഴംകുളം : എൽ.പി.സ്കൂളിന്റെ മതിൽ അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാൻ നടപടിയില്ല. ഏഴംകുളം-കൈപ്പട്ടൂർ...