Friday, July 11, 2025 2:57 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനിത കമ്മിഷന്‍ സിറ്റിംഗ് നവംബര്‍ 24 ന് തിരുവല്ലയില്‍
വനിത കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗ് നവംബര്‍ 24 ന് രാവിലെ 10 മുതല്‍ തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കും.
—————
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 24 ന്
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 24 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാഹന ലേലം
പത്തനംതിട്ട ജില്ലയില്‍ നര്‍ക്കോട്ടിക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുളളതും ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ ആറുലോട്ടുകളില്‍ ഉള്‍പ്പെട്ട ആറ് വാഹനങ്ങള്‍ ഡിസംബര്‍ ഒന്നിന് ഓണ്‍ലൈനായി വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

വിജ്ഞാപനം
വളളിക്കോട് വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (മണിമല കിഴക്കേതില്‍, വളളിക്കോട്, വളളിക്കോട് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ) പരിശോധനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് htttpts://entebhomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം അടൂര്‍ റീസര്‍വെ സൂപ്രണ്ടിന് ഫോറം നമ്പര്‍ 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത സമയത്തിനുളളില്‍ അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂവുടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം അനുസരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബര്‍ 26 ന് അവസാനിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2327415.

അവലോകന യോഗം
നവകേരളം കര്‍മ്മ പദ്ധതിയിലെ ലൈഫ്,ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും മാര്‍ച്ച് 31 നകം നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍. സീമ, സംസ്ഥാന മിഷന്‍ ടീം അംഗങ്ങള്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാനതല ചുമതലക്കാരും നവംബര്‍ 22 ന് പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാമിഷന്‍ അവലോകന യോഗം നടക്കും. യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, ജില്ലാ കളക്ടര്‍ എ.ഷിബു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
——————
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയക്ക് നല്‍കുവാന്‍ താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍ : 04734 256765.

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായിരിക്കണം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...