ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടത്തുന്ന ഡെമിസ്റ്റിഫൈയിംഗ് എഐ എന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ കറന്റ് ട്രെന്‍ഡ്സ് , പിക്ചര്‍, മ്യൂസിക്, ടെക്സ്റ്റ് എന്നിവ ഉപയോഗിക്കുന്ന എഐയുടെ ടൂളുകള്‍, എഐ യുടെ എത്തിക്സും വെല്ലുവിളികളും , എഐ യുടെയും ജനറേറ്റീവ് എഐ യുടെയും തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനറേറ്റീവ് എഐയില്‍ താല്‍പ്പര്യമുള്ളവര്‍ക്കു കോഴ്സില്‍ പങ്കെടുക്കാം. വൈകുന്നേരം ഏഴുമുതല്‍ ഒന്‍പത് വരെ രണ്ടു സെഷനുകളായി നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് നവംബര്‍ 28 വരെ അപേക്ഷിക്കാം. കോഴ്സ് റെജിസ്ട്രേഷന്‍ ഫീസ് 500 രൂപ. വെബ്‌സൈറ്റ് : http://ihrd.ac.in/index.php/onlineai
ഐഎച്ച്ആര്‍ഡി മേഴ്സി ചാന്‍സ് പരീക്ഷ
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 2018 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍ 2024 ഫെബ്രുവരിയില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ അഞ്ചുവരെ ഫൈന്‍ കൂടാതെയും ഏഴു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്.
സംഘാടക സമിതി യോഗം നാളെ (23)
നവകേരള സദസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടൂര്‍ നിയമസഭാ മണ്ഡലതല സംഘാടകസമിതി യോഗം നാളെ ( 23) വൈകുന്നേരം നാലിന് അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടക്കും.
——————-
ക്വട്ടേഷന്‍
അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള വാഹനത്തിന്റെ ബാറ്ററി മാറ്റുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, അടൂര്‍ എന്ന മേല്‍വിലാസത്തില്‍ ക്വട്ടേഷന്‍ നവംബര്‍ 27 ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827.
——————–
വാഹന ലേലം
പത്തനംതിട്ട ജില്ലാ പോലീസ് യൂണിറ്റിലെ ഉപയോഗയോഗ്യമല്ലാത്ത എട്ടു വകുപ്പുതല വാഹനങ്ങള്‍ ഓണ്‍ലൈനായി നവംബര്‍ 30 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെ ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
തേക്ക് തടി വില്‍പ്പനയ്ക്ക്
പുനലൂര്‍ തടി വില്‍പന ഡിവിഷന്റെ കീഴിലുളള കോന്നി തടിഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുളള തേക്ക് തടിയുടെ ചില്ലറ വില്‍പന നവംബര്‍ 27 മുതല്‍ ആരംഭിക്കും. ടു ബി, ത്രീ ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് വില്‍പനയ്ക്കുളളത്. വീട് നിര്‍മിക്കുന്നതിന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ പ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അഞ്ചു ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600530, 0475 2222617.
തേക്ക് തടി വില്‍പ്പനയ്ക്ക്
പുനലൂര്‍ തടി വില്‍പന ഡിവിഷന്റെ കീഴിലുളള പത്തനാപുരം, കടയ്ക്കാമണ്‍ തടിഡിപ്പോകളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുളള തേക്ക് തടിയുടെ ചില്ലറ വില്‍പന നവംബര്‍ 27 മുതല്‍ ആരംഭിക്കും. ടു ബി, ത്രീ ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് വില്‍പനയ്ക്കുളളത്. വീട് നിര്‍മിക്കുന്നതിന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ പ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അഞ്ചു ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600766, 8547600762, 0475 2222617.