Wednesday, May 14, 2025 4:29 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്
ഞായറാഴ്ച (26)പ്രവര്‍ത്തിക്കും

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

ഫാര്‍മസിസ്റ്റ് നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ്. ഫോണ്‍ : 0468 2382020.

ഗ്രോത്ത് പള്‍സംരംഭക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. ഫോണ്‍: 0484 2532890,2550322,7012376994. വെബ്സൈറ്റ്: www.kied.info

യോഗം 28 ന്
കുടുംബശ്രീ-സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേരും.
——————-
ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിനായി മാസവാടകയക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഒരു വാഹനത്തിന് മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 30 ന് വൈകിട്ട് നാലുവരെ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 04734 224827.
——————-
ജില്ലാ വികസന സമിതി യോഗം നാളെ (25)
ജില്ലാ വികസന സമിതി യോഗം നാളെ ( നവംബര്‍ 25) ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....