നവകേരള സദസ്സിന് കോൺഗ്രസ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : നവകേരള സദസ്സിന് കോൺഗ്രസ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നൽകാൻ എടുത്ത തീരുമാനം കെ പി സി സി നിർദേശത്തെ തുടർന്ന് പുനപരിശോധിക്കാൻ വിളിച്ച യോഗം തീരുമാനം എടുക്കാൻ കഴിയാതെ പിരിഞ്ഞതോടെ ബ്ലോക്ക് പഞ്ചായത്ത്‌ ഫണ്ട് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നവംബർ പത്താം തീയതി കൂടിയ യോഗത്തിൽ ആണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് ഫണ്ടായി ഒരു ലക്ഷം രൂപ നൽകുവാൻ തീരുമാനിച്ചത്. എന്നാൽ അടുത്ത ദിവസം പതിനൊന്നാം തീയ്യതി കൂടിയ കെ പി സി സി യോഗത്തിൽ പണം നൽകേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ഇത് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ ഭരണ സമിതിയെ വെട്ടിലാക്കിയിരുന്നു.

കെ പി സി സി യോഗ തീരുമാനം വരുന്നതിന് മുൻപാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഈ തീരുമാനം എടുത്തിരുന്നത്. എന്നാൽ ഇത് പുനപരിശോധിക്കാൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് യോഗം വിളിച്ചെങ്കിലും ഭരണ കക്ഷി ഭൂരിപക്ഷം കുറവായതിനാൽ ഫണ്ട് കൈമാറുകയായിരുന്നു. യു ഡി എഫിൽ ആറും എൽ ഡി എഫിൽ ആറുമാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കക്ഷി നില. എന്നാൽ യു ഡി എഫിലെ പൂങ്കാവ് ഡിവിഷൻ അംഗം ശ്രീകല സുഖമില്ലാതെ വന്നതോടെ ബ്ലോക്ക് പഞ്ചായത്ത്‌ യോഗത്തിൽ പങ്കെടുക്കാതെ വരികയും കക്ഷി നില യു ഡി എഫ് കക്ഷി നില അഞ്ചും എൽ ഡി എഫ് കക്ഷി ആറും ആയതോടെ ഫണ്ട് നൽകുവാൻ തീരുമാനം എടുക്കുകയായിരുന്നു. യോഗത്തിന് ശേഷം ഒരു ലക്ഷം രൂപയുടെ ചെക്ക് കോന്നി ബി ഡി ഒ പി താര ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തുളസി മണിയമ്മക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...