യോഗം നാളെ (28)
ഡിസംബര്‍ ഒന്ന് ലോകഎയ്ഡ് ദിനാചരണവുമായി ബന്ധപ്പെട്ടു നാളെ (28) രാവിലെ 11 നു പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ഡിസ്ട്രിക്ട് ലെവല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗം ചേരും.
എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി
പത്തനംതിട്ട ജില്ലയിലെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാംഘട്ടമായ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍- ഡോര്‍ ടു ഡോര്‍ രജിസ്ട്രേഷന്‍ പത്തനംതിട്ട നഗരസഭയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കേരളസംസ്ഥാനയുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ് ബി ബീന, ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, നോളജ് എക്കോണമി ജില്ലാ ഓഫീസര്‍ ഷിജു, നഗരസഭ കോര്‍ഡിനേറ്റര്‍ അജിന്‍ തുടങ്ങിയവര്‍ ഭവനസന്ദര്‍ശനം നടത്തി രജിസ്ട്രേഷന്റെ ഭാഗമായി.
ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി
കാഴ്ച വെല്ലുവിളി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാക്ഷരതാ മിഷന്റെ ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം ഡിസംബര്‍ രണ്ടിന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരും.
വാഹനലേലം ഡിസംബര്‍ ഒന്നിന്
പത്തനംതിട്ട ജില്ലയില്‍ നര്‍ക്കോട്ടിക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുളളതും ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ ആറുലോട്ടുകളില്‍ ഉള്‍പ്പെട്ട ആറ് വാഹനങ്ങള്‍ ഡിസംബര്‍ ഒന്നിന് ഓണ്‍ലൈനായി വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
ഇ-ലേലം
കോന്നി പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഏഴു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 14 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.
ഇ-ലേലം
ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള മൂന്നുലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള ഒന്‍പതുവാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന ഡിസംബര്‍ ഏഴിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.
ലേലം 30 ന്
പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നാല് തേക്ക് മരങ്ങള്‍ (ഒന്ന് കടപുഴകി വീണത് ഉള്‍പ്പെടെ ) നവംബര്‍ 30 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍ : 04735 231900.
ലേലം 30 ന്
പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ കടപുഴകിവീണ പ്ലാവ് മരം നവംബര്‍ 30 ന് പകല്‍ 12ന് ലേലം ചെയ്യും. ഫോണ്‍ : 04735 231900