അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂര്‍ നോളേജ് സെന്റെറില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു സൗജന്യ അഡ്മിഷന്‍ നേടുന്നതിനായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ – 8547632016.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ പിന്നാക്കവിഭാഗവികസന വകുപ്പു മുഖേന നടപ്പാക്കുന്ന പിഎം വൈ എ എസ്എ എസ് വി ഐ ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ഒബിസി /ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കു ഇ-ഗ്രാന്റ്‌സ് 3.0 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് : www.bcddkerala.gov.in, www.egratnz.kerala.in ഫോണ്‍ : 0474 2914417.
സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ് സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഡിസംബര്‍ 10 വരെ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ വനിതാ-ശിശുവികസന, സംരക്ഷണ ഓഫീസുകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥിനികളുടെ ഫ്‌ളാഷ് മോബും പോലീസ് വുമണ്‍ സെല്‍ ടീമിന്റെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് (മോക്ക് ഡ്രില്‍) ട്രെയിനിംങ്ങും നടത്തി.
ടെന്‍ഡര്‍
പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ 2023-24 സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ, സുവനീര്‍ എന്നിവ തയ്യാറാക്കുന്നതിനു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ ഏഴിനു ഉച്ചകഴിഞ്ഞ് 2.30 വരെ. ഫോണ്‍ : 0468 2222426.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280/18) തസ്തികയിലേക്കു 10.11.2020 ല്‍ പ്രാബല്യത്തില്‍ വന്ന 319/2020/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം 09.11.2023 ല്‍ പൂര്‍ത്തിയായതിനാല്‍ 10.11.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 09.11.2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസവകുപ്പിലെ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നം.272/2017) തസ്തികയിലേക്ക് 17/10/2019 ല്‍ പ്രാബല്യത്തില്‍ വന്ന 551/19/എസ്എസ് 3 നമ്പര്‍ റാങ്ക് പട്ടിക 16.10.2022 ല്‍ നിശ്ചിത കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയും 16.10.2023 ല്‍ ദീര്‍ഘിപ്പിച്ച കാലാവധിയായ ഒരു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 17.10.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 16.10.2023 അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.