പോലീസ് കോണ്‍സ്റ്റബിള്‍ ശാരീരിക അളവെടുപ്പും
കായിക ക്ഷമതാ പരീക്ഷയും
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി കമാന്‍ഡോ വിംഗ്) (കാറ്റഗറി നം.136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 31.01.2023തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 11 മുതല്‍ 16 വരെ കെഎപി-3 ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, വടക്കടത്തുക്കാവ്, അടൂരില്‍ രാവിലെ അഞ്ചു മുതല്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ. ഫോണ്‍ 0468 2222665.
ലാപ്‌ടോപ്പ് അപേക്ഷ ക്ഷണിച്ചു
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ് ,ബിഡിഎസ്, ബിവിഎസ്സി ആന്റ് എഎച്ച്, ബി ആര്‍ക്ക്, എം ആര്‍ക്ക്, പിജി ആയുര്‍വേദ, പിജി ഹോമിയോ, ബിഎച്ച് എംഎസ്, എംഡി ,എംഎസ്, എംഡിഎസ്, എംവിഎസ് സി ആന്റ് എഎച്ച് ,എംബിഎ ,എംസിഎ എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷപ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ നിന്നും ലാപ് ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും നിര്‍ദ്ദേശങ്ങളും ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2024 ജനുവരി അഞ്ചിനകം ഓഫീസില്‍ ഹാജരാക്കണം. കേന്ദ്രസംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളിലൂടെ സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹത . ഫോണ്‍ : 0469 2603074.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.