വികസന സെമിനാര്‍ നാളെ (12)
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നാളെ (12) എഴുമറ്റൂര്‍ എസ് എന്‍ ഡി പി ഹാളില്‍ നടക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല ഉദ്ഘാടനം നിര്‍വഹിക്കും. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി മറിയാമ്മ കരട് പദ്ധതിരേഖ അവതരിപ്പിക്കും.
സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് അക്കാദമിക്/പരിശീലന പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്കും ഫാക്കല്‍റ്റി അംഗങ്ങളുടെ പാനല്‍ രൂപീകരിക്കുന്നതിനു യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.cdit.org/careers സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ http://bit.ly/3RMdZe2 വഴി സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.
മോണ്ടിസോറി ചൈല്‍ഡ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ചൈല്‍ഡ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. സ്റ്റഡി സെന്റര്‍ മേല്‍വിലാസം : ഗ്രിഗോറിയന്‍ റിസോഴ്സ് സെന്റര്‍, കൈപ്പട്ടൂര്‍ ,പത്തനംതിട്ട -689 648, ഫോണ്‍ : 0468 2351846, 8281411846.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക