എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനായി 7 ജില്ലകളിലാണ് മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവുണ്ടാകും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവുണ്ടാകും. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പിലാക്കും.

കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല. മാർജിനൽ സീറ്റ് വർദ്ധനവിലൂടെ 64,040 സീറ്റുകൾ ലഭിക്കും. താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 17,290 ആയിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....