എട്ടാമത് കനല്‍കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിഎച്ച് ഇ ഡബ്ല്യൂ ന്റെയും ആഭിമുഖ്യത്തില്‍ കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ്‌കോളേജില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കനല്‍ കര്‍മ്മപദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ്ഡിഫെന്‍സ് ട്രെയിനിങ്ങും വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്മിത ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ശാന്തി ബാലകൃഷ്ണന്‍, സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ശരണ്യ.എസ്.നായര്‍, ദിശ ഡയറക്ടര്‍ എം.ബി അഡ്വ . ദിലീപ്കുമാര്‍, പത്തനംതിട്ട പോലീസ് വുമണ്‍സെല്‍ ടീമിലെ സ്മിത, രാജി, വിനീത, ശോഭ, ജെസ്ന കെ ജലാല്‍, ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജന്‍ഡര്‍ സ്പെഷ്യലിസ്റ് എ.എം അനുഷ എന്നിവര്‍ പങ്കെടുത്തു.
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നം. 021/2021 തസ്തികയുടെ 28.12.2023 തീയതിയിലെ 1065/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
നിരോധിച്ചു ഉത്തരവായി
പെന്തക്കോസ്ത് വാര്‍ഷിക അന്താരാഷ്ട്ര ജനറല്‍ കണ്‍വന്‍ഷന്‍ കുമ്പനാട് ഹെബ്രോണ്‍പുരത്തു നടക്കുന്നതിനാല്‍ 14 മുതല്‍ 21 വരെ കിഴക്ക് കുമ്പനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കല്ലുമാട്ടി ബസ് സ്റ്റോപ്പ് വരെയുള്ള തിരുവല്ല – കോഴഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും കടകള്‍ സ്ഥാപിക്കുന്നതും ഓഡിയോ, വീഡിയോ പ്രദര്‍ശങ്ങളും നിരോധിച്ചു കൊണ്ട് തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ ഉത്തരവായി.
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വെബ്സൈറ്റ് : www.srccc.in, ജില്ലയിലെ പഠന കേന്ദ്രം- റ്റാസെറ്റ് ടെക്‌നിക്കല്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്, മല്ലപ്പള്ളി ഈസ്റ്റ്, പത്തനംതിട്ട. ഫോണ്‍ : 9447956412