Sunday, April 13, 2025 6:46 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണ്‍ ജേണലിസം പഠനം; 25 വരെ അപേക്ഷിക്കാം
കെല്‍ട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 954495 8182.
വിലാസം: കെല്‍ട്രോണ്‍നോളേജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്, കോഴിക്കോട്. 673 002. വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
അടൂര്‍ അമ്മകണ്ടകര ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 22 മുതല്‍ അഞ്ച് ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്‍പര്യമുളള ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗിനായി 9447479807, 9495390436, 04734 299869 എന്നീ നമ്പരുകളില്‍ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം.

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഏറത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ഏറത്ത് ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം . ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ് എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല . പ്രായം 18നും 46 നും മധ്യേ . അപേക്ഷ ക്ഷണിക്കുന്നത് ജനുവരി 19 മുതല്‍ ഫെബ്രുവരി അഞ്ച് വരെ. ഫോണ്‍ . 04734 216444

ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -പടവ് 2024 ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കി അണക്കരയില്‍ നടത്തുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ് സി, എസ് റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകരെ തെരഞ്ഞെടുക്കുന്നതിനുളള ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തിലുളള ക്ഷീരവികസന യൂണിറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം -പടവ് 2024 ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കി അണക്കരയില്‍ നടത്തുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും മികച്ച അപ്കോസ് /നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തിലുളള ക്ഷീരവികസന യൂണിറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഒറ്റതവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ
വാഹനനികുതി കുടിശിക അടക്കാനുളള ഒറ്റതവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ. നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുളള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ നാല് വര്‍ഷത്തെ കുടിശികയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി. നോണ്‍ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനം. കൈവശം ഇല്ലാത്തതോ കൈമാറ്റം ചെയ്തതോ ഉപയോഗ്യമല്ലാത്തതോ ജപ്തി നടപടികളില്‍ ഉള്‍പ്പെട്ടതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്കും ഈ അവസരം വിനിയോഗിക്കാം. അവസരം പ്രയോജനപ്പെടുത്തണമെന്ന് അടൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക ഇല്ലാതായി
പത്തനംതിട്ട ജില്ലയിലെ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍സിഎ -എസ്‌സിസിസി ) (കാറ്റഗറി നമ്പര്‍ -124/2020) തസ്തികയുടെ 22/06/2023 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് ലിസ്റ്റ് നമ്പര്‍  465/2023/ഡിഒഎച്ച് ) കാലാവധി മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമനശിപാര്‍ശ ചെയ്തതിനാല്‍ 22/07/2023 ല്‍ പൂര്‍ണമായും തീര്‍ന്നിട്ടുളളതിനാല്‍ ഈ റാങ്ക് പട്ടിക 23/07/2023 പൂര്‍വാഹ്നം മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായി.  

ലേലം
റാന്നി പഴവങ്ങാടി മക്കപ്പുഴ ആരോഗ്യകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന്  തടസമായി നില്‍ക്കുന്ന 14 മരങ്ങള്‍ മുറിച്ചുമാറ്റി ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പഴവങ്ങാടി പിഎച്ച്സിയില്‍ ലേലം  ചെയ്ത് വില്‍ക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുവരെ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയും ഇടിമിന്നലിലും ബിഹാറിലും ഉത്തർപ്രദേശിലുമായി 47 പേർ മരിച്ചു

0
പട്ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും ഉത്തർപ്രദേശിലുമായി 47 പേർ മരിച്ചു....

തുടർതോൽവികൾക്ക് ശേഷം വിജയത്തോടെ ഹൈദരാബാദിന്റെ മാസ് കംബാക്ക്

0
ഹൈദരാബാദ്: തുടർതോൽവികൾക്ക് ശേഷം ഹൈദരാബാദ് ഒടുവിൽ ചാർജായി. പഞ്ചാബ് കിങ്സ് ഉയർത്തിയ...

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പോലീസിന്റെ ദുരൂഹനീക്കം

0
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പോലീസിന്റെ ദുരൂഹനീക്കം. ഇന്നലെ രാത്രി...

തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും

0
ന്യൂഡൽഹി : മുംബൈ ഭീകരാക്രണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ ദേശീയ അന്വേഷണ...