ടെന്‍ഡര്‍
റാന്നി ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള 5 പഞ്ചായത്തുകളിലെ 119 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുവരെ.
ഫോണ്‍: 9496207450.
അംഗത്വം പുന:സ്ഥാപിയ്ക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള സമയപരിധി ജനുവി 31 ന് അവസാനിക്കും. കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും ഇനി ഒരു അവസരം ലഭിയ്ക്കാത്തതിനാല്‍ അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468-2327415.
മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രാവീണ്യം നേടാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനം സൗജന്യം. താല്‍പര്യമുള്ളവര്‍ ജനുവരി 27 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9946942210.