ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘര്‍ഷം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം. പോലീസ് ബാരിക്കേടുകൾ പ്രവർത്തകർ തകർത്തു. പ്രവർത്തകർക്ക് നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. രാഹുലിനെതിരെ കേസ് എടുക്കാൻ അസം മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി. മേഘാലയിലെ പര്യടനത്തിനുശേഷം ഇന്ന് രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്രയെ പോലീസ് തടഞ്ഞത്. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് ഗുവാഹത്തിയിലേക്ക് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോലീസ് യാത്രയെ തടഞ്ഞത്. ഇതോടെ യൂത്ത് കോൺഗ്രസ് ദേശിയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പോലീസ് ബാരിക്കേഡ് തകർത്തു. പോലീസ് പ്രവർത്തകർക്കെതിരെ ലാത്തിവീശി. യാത്ര തുടരുമെന്നും അനുമതി നിഷേധിക്കുന്ന അസംസർക്കാരന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബാരിക്കേഡ് പൊളിച്ചതിലാണ് കേസ് എടുക്കാം നിർദേശം നടക്കിയത്. ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും രാഹുൽ പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ എകിസിൽ കുറിച്ചു. യാത്ര നാളെ ബംഗാളിലേക്ക് കടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...