അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ നിലവാരം 66 ല്‍ നിന്ന് 110 കെവി യിലേക്ക് ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വൈദ്യുതശൃംഖലാ വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഒരു നാഴികക്കല്ലാണ് സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തല്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനകുത്തിപ്പിനെ എത്തി പിടിക്കാന്‍ ജില്ലയുടെ പശ്ചാത്തല വികസന സൗകര്യങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണിത്.
സംസ്ഥാന സര്‍ക്കാരിന്റെയും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റേയും സംയുക്തനേതൃത്വത്തില്‍ പ്രസരണനഷ്ടം ഗണ്യമായി കുറക്കുന്നതിനും ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലേക്കുമായി നിലവിലുള്ള 66 കെ.വി സബ്‌സ്റ്റേഷനുകള്‍ 110കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍ സംസ്ഥാനത്താകെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. അടൂര്‍ 66 കെ വി സബ്‌സ്റ്റേഷനില്‍ നിന്നാണ് അടൂര്‍ നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വൈദ്യുതി വിതരണം നടത്തിയിരുന്നത്. 1970 ല്‍ സ്ഥാപിതമായ സബ്‌സ്റ്റേഷനിലേക്ക് ഇടപ്പോണ്‍ 220കെ .വി സബ്‌സ്റ്റേഷനില്‍ നിന്നാണ് 66കെ.വി നിലവാരത്തിലുള്ള വൈദ്യുതി എത്തിച്ചിരുന്നത്.

അടൂര്‍, ഏനാത്ത് സ്റ്റേഷനുകള്‍ 110 കെ വി നിലവാരത്തിലേക്ക് ഉയരുന്നതോടെ സബ്‌സ്റ്റേഷനിലേക്ക് എത്തുന്ന വൈദ്യുതിയുടെ പ്രസരണനഷ്ടം കുറയുകയും ഉപഭോക്താകള്‍ക്ക് കൃത്യമായി വോള്‍ട്ടേജ് നിലവാരത്തില്‍ ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായ വിതരണം ചെയ്യുവാനും സാധിക്കും. ഏനാത്ത് സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25 എംവിഎ ആണ്. അഞ്ചുകോടി 50 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്ന ഈ പദ്ധതി അഞ്ചുകോടി 20 ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴംകുളം, ഏറത്ത്, കടമ്പനാട്, പട്ടാഴി, കുളക്കട, തലവൂര്‍ എന്നീ പഞ്ചായത്തുകളിലെ 56,000ത്തില്‍ പരം ഉപഭോക്താക്കള്‍ക്ക് സബ്‌സ്റ്റേഷന്റെ പ്രയോജനം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം പരമാവധി കുറയ്ക്കുന്നതിലേക്കായി ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ ഉണ്ടായിരുന്ന 65 കെ വി ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി 110കെ.വി നിലവാരത്തില്‍ 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്.

ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായുള്ള ശബരി ലൈന്‍ പാക്കേജുമായി ബന്ധപ്പെട്ടാണ് അടൂര്‍ സബ്‌സ്റ്റേഷനിലേക്ക് 110 കെ വി വൈദ്യുതി എത്തിക്കാനുള്ള പത്തനംതിട്ട എം സിഎംവി ലൈനിന്റെ നിര്‍മ്മാണം നടത്തിയത്. നിലവില്‍ അടൂര്‍ സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25എം വി എ ആണ്. വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി ഇത് 60 എംവിഎ വരെ ഉയര്‍ത്തുവാനും സാധിക്കും. ഒന്‍പത് കോടി 95 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരുന്ന ഈ പദ്ധതി 8 കോടി 50 ലക്ഷംരൂപയ്ക്കാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്. അടൂര്‍ നഗരസഭയ്ക്ക് പുറമേ ഏഴംകുളം, പന്തളം- തെക്കേക്കര, കൊടുമണ്‍, തെങ്ങമം-പള്ളിക്കല്‍ എന്നീ ഗ്രാമ പഞ്ചായത്തലുകളിലെ 72,000-ല്‍പരം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

2019ല്‍ ഏനാത്ത് ഇളംഗമംഗലത്ത് സ്ഥാപിതമായ 66 കെ.വി. ഏനാത്ത് സബ്‌സ്റ്റേഷനും അനുബന്ധമായി നിര്‍മ്മിച്ച 11.04 കിലോമീറ്റര്‍ അടൂര്‍-ഏനാത്ത് 66കെ.വി. സിംഗിള്‍ സര്‍ക്യൂട്ട് ലൈനും ഭാവിയിലെ വികസന സാധ്യത മുന്നില്‍ക്കണ്ട് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ 110കെ.വി നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന അടൂര്‍-ഏനാത്ത് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ആയി ഉയര്‍ത്തുകയും ഏനാത്ത് സബ്‌സ്റ്റേഷനില്‍ നിലവില്‍ ഉണ്ടായിരുന്ന 66കെ.വി. 10 എംവിഎ ട്രാന്‍സ്‌ഫോമര്‍ മാറ്റി പകരം 110കെ.വി. നിലവാരത്തിലുള്ള 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചുമാണ് സബ്‌സ്റ്റേഷന്റെ നിലവാരം 110കെ.വി യിലേക്ക് ഉയര്‍ത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...