വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം നാളെ (14)
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (14) രാവിലെ 10ന് കിളിവയലില്‍ പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിക്കും.
പരിശീലനം സംഘടിപ്പിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. മൂന്നു ദിവസത്തേക്കാണ് പഞ്ചായത്ത് തല പരിശീലനം നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷത വഹിച്ചു. എന്‍ആര്‍ഇജിഎസ് എഇ പി.എന്‍ മനോജ് ക്ലാസുകള്‍ എടുത്തു.
സൗജന്യ തൊഴില്‍ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. 18 – 45 വയസാണ് പ്രായപരിധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ പരിശീലനം നല്‍കുന്നത്. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. ഫീസ് ഇല്ല. 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. ഫീസ് ഇല്ല. പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്. സീറ്റ് പരിമിതം. ഫോണ്‍ : 7994497989, 6235732523
ക്ഷേമനിധി വിഹിതം അടക്കാം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 15 നു തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടത്തുന്ന കുടിശിക നിവാരണക്യാമ്പില്‍ പങ്കെടുത്ത് ക്ഷേമനിധി വിഹിതം അടക്കാവുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2223169
കടത്തുകാരനെ ആവശ്യമുണ്ട്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കമ്പകത്ത് കടവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതന അടിസ്ഥനത്തില്‍ പരിചയ സമ്പന്നനായ കടത്തുകാരനെ ആവശ്യമുണ്ട്. മേഖലയില്‍ മുന്‍ പരിചയമുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം 19 നു വൈകിട്ട് നാലിനു മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04735-240230, 9496042659
ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്‌സിലെ 14-ാം നമ്പര്‍ കടമുറി (പട്ടികജാതി സംവരണം), നാലാം നമ്പര്‍ കടമുറി എന്നിവയുടെ ലേലം ഫെബ്രുവരി 24 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04692677237
ക്വട്ടേഷന്‍
എംസി റോഡില്‍ തിരുവല്ല രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വിശ്രമകേന്ദ്രസമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ രണ്ടു വര്‍ഷകാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 24 നു ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0469 2633424.
ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം നാളെ (14)
ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ്റെ അധ്യക്ഷതയിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് മായ അനിൽകുമാർ അവതരിപ്പിക്കും.