കാർട്ടൂണിസ്റ്റ് ജിതേഷ്ജിയെയും ഡയബറ്റോളജിസ്റ് ഡോ. വിജയകുമാറിനെയും പന്തളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ അഡ്വ. ജിതേഷ്ജിയെയും പ്രമുഖ ഡയബറ്റോളജിസ്റ്റും കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എം ഡി യുമായ ഡോ. ജി വിജയകുമാറിനെയും പന്തളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കലാമേള ‘ഉണർവ്വ് 2024’ ൽ മുഖ്യാതിഥികളായിരുന്നു ഇരുവരും. കുളനട ആരോഗ്യ നികേതനം പാർക്കിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ചും ദേശത്തിന്റെ പൈതൃകസ്വത്തായ ‘ആറന്മുള കണ്ണാടി’ ഉപഹാരമായി നൽകിയുമാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അഡ്വ. ജിതേഷ്ജിയെയും ഡോ. വിജയകുമാറിനെയും ആദരിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, പന്തളം ബ്ലോക്ക്‌ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി.എസ്.അനീഷ് മോൻ, രജിത കുഞ്ഞുമോൻ, ലാലി ജോൺ, ജൂലി ദിലീപ്, രേഖ അനിൽ, അനില.എസ്.നായർ, ശോഭ മധു, ഉണ്ണികൃഷ്ണ പിള്ള, ഐശ്വര്യ ജയചന്ദ്രൻ, അബ്ദുൾ ബാരി.സുമയ്യ എസ്, അജിത ജി, കൃഷ്ണ കുമാർ, അമ്പിളി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...