അപേക്ഷ സമര്‍പ്പിക്കണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഫാമുകള്‍, ഹോസ്പിറ്റലുകള്‍, റേഷന്‍കടകള്‍ തുടങ്ങിയവയുടെ 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഫെബ്രുവരി 29 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷയോടൊപ്പം ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയ രസീതിന്റെ പകര്‍പ്പും ഹാജരാക്കണം.
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 22 ന് പകല്‍ മൂന്നിന് മുമ്പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍:0469 2610016
ഭിന്നശേഷികുട്ടികളുടെ ഇന്‍ക്ലൂസീവ് കായികോത്സവം സമാപനത്തിലേക്ക്
ഭിന്നശേഷികുട്ടികള്‍ക്ക് ആത്മവീര്യമേകി ഒരുമാസമായി നടന്നുവരുന്ന ഇന്‍ക്ലൂസീവ് കായികോത്സവം പരിസമാപ്തിയിലേക്ക്. നാളെ (17) മറ്റന്നാളും (18) കൊടുമണ്‍ ഇ. എം. എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക്സ് മത്സരത്തോടെയാണ് സമാപനം. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാകളക്ടര്‍ എ. ഷിബു മുഖ്യാതിഥിയാകും. അത്ലറ്റിക്മേളയില്‍ ജില്ലയിലെ പതിനൊന്ന് ബി. ആര്‍. സി കളില്‍ നിന്നായി മുന്നൂറിലധികം കുട്ടികള്‍ മാറ്റുരയ്ക്കും. സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട നേതൃത്വം നല്‍കുന്ന ഇന്‍ ക്ലൂസീവ് കായികോത്സവം ജനുവരി 19 നാണ് ആരംഭിച്ചത്. ഭിന്നശേഷികുട്ടികള്‍ക്ക് മനോബലം നല്‍കുന്നതിനും തെറാപ്പി എന്ന നിലയിലും സംഘടിപ്പിക്കുന്ന കായികോത്സവം പൊതുധാരാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയത്. കുട്ടികള്‍ക്ക് അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് ഏത് മത്സരത്തിലും പങ്കെടുക്കാം എന്നതാണ് പ്രത്യേകത. മനോബലംകൊണ്ട് തങ്ങളുടെ പരിമിതികളെ കുട്ടികള്‍ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കായിക പരിപാടികളില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ ആദ്യമായി മത്സരവേദികളില്‍ എത്തിയവരുടെ കണ്ണിലെ അഭിമാനത്തിളക്കം കാണികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശമാകുന്നു. റാന്നി എം.എസ്. എച്ച്. എസ്. എസ്സില്‍വച്ച് ക്രിക്കറ്റ്ടൂര്‍ണമെന്റും അടൂര്‍ റെഡ്മെഡോ ടര്‍ഫില്‍ ഫുട്ബോള്‍ മത്സരവും നടന്നു. ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നിവയും മേളയുടെ പ്രധാന ഇനങ്ങളായിരുന്നു.