പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു. പാലം നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് എൻജിനീയർ ഐജിൻ റോബർട്ട് സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയത്. സെപ്റ്റംബറിൽ തന്നെ പാലത്തിന്‍റെ കോൺക്രീറ്റിംഗ് പൂർത്തിയാക്കും. അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഒക്ടോബറില്‍ പാലം തുറന്നു കൊടുക്കാൻ ആകും. നിലവിൽ കരാറുകാരന്റെ കാലാവധി ഒക്ടോബർ വരെയാണ്.

ഇപ്പോൾ വാഹന ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന താൽക്കാലിക പാതയുടെ അറ്റകുറ്റപ്പണികളും ഇതോടൊപ്പം ആരംഭിച്ചു. തോടിന്റെ മധ്യത്തിൽ ഒരു തൂണും ഇരുവശങ്ങളുമായി ഓരോ തൂണുകളും ആണ് പാലത്തിന് ഉള്ളത്. ഇവയുടെ നിർമ്മാണം പൂർത്തിയായി. തോട്ടിലൂടെയുള്ള വെള്ളമൊഴുക്കിന് അനുസരിച്ച് പൈലിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടി വന്നതിനാലാണ് തൂണുകളുടെ നിർമ്മാണം വൈകാനിടയായത്. തോട്ടിലൂടെ ഇടയ്ക്ക് എത്തുന്ന അമിത വെള്ളപ്പാച്ചിലാണ് സ്ലാബ് വാർക്കുന്നതിനും ഇപ്പോൾ തടസ്സമായി നിൽക്കുന്നത്. റാന്നി- കോഴഞ്ചേരി റോഡിൽ പെരുന്തോടിനു കുറുകെയുള്ള പുതമൺ പഴയപാലം അപകടാവസ്ഥയിലായതോടെയാണ് അത് പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്നത്. ഇപ്പോൾ ഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി താൽക്കാലിക പാതയും അതോടൊപ്പം നിർമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...