Tuesday, May 14, 2024 10:44 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നാമനിര്‍ദ്ദേശ പത്രിക വ്യാഴാഴ്ച (28) മുതല്‍ സമര്‍പ്പിക്കാം…
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക വ്യാഴാഴ്ച (28) മുതല്‍ സമര്‍പ്പിക്കാം. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.
ഏപ്രില്‍ നാലാം തീയതിയാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രില്‍ 26നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.

ചെലവ് നിരീക്ഷന്‍ നാളെ (27) ജില്ലയില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് നാളെ (27) ജില്ലയില്‍ എത്തും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായ നിയമിച്ച അരുണ്‍ കുമാര്‍ കേംഭവി ഐഎസും പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസും ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ എത്തും.

ആയുധങ്ങള്‍ ഡിപ്പോസിറ്റ് ചെയ്യണം
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവുപ്രകാരം എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുളള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ അടിയന്തരമായി ഡിപ്പോസിറ്റ് ചെയ്യണം. വീഴ്ച വരുത്തുന്ന പക്ഷം ആയുധ നിയമവും ചട്ടങ്ങളും പ്രകാരമുളള നടപടി സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പു വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ സോയില്‍ സര്‍വെ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നം. 270/2022) തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നം. 497/2020) തസ്തികയുടെ 23.03.24 തീയതിയില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ ക്യാന്‍സലേഷന്‍, 07/2024/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...