Saturday, May 18, 2024 1:42 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം 5, 6, 7, 8 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്. കൂടാതെ ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 15 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേഴുംപാറ പി.ഒ., വടശേരിക്കര, പത്തനംതിട്ട-689662 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447875275, 9446349209, 9446988929 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ( കെ എസ് ബി സി ഡി സി) പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ (വിവിധ ഉദ്ദേശം), പെണ്‍കുട്ടികളുടെ വിവാഹം, എന്റെ വീട്, വിദ്യാഭ്യാസം തുടങ്ങിയ വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6 ശതമാനം – 8 ശതമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9.5 ശതമാനം പലിശ നിരക്കില്‍ വ്യക്തിഗതവായ്പകള്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ..എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ നം.0468 2226111, 2272111.

അസാപില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അടുത്ത ജൂണില്‍ ആരംഭിക്കുന്ന തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 10, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍, ഡ്രോണ്‍ പൈലറ്റ്, എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയ്നര്‍ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ കുന്നന്താനത്തുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായി ബന്ധപ്പെടണം. ഫോണ്‍: 7994497989, 6235732523, 9696043142.

സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
സംസ്ഥാന കണ്‍സ്യൂമര്‍ഫെഡ് പത്തനംതിട്ട റീജിയണ്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ന് (30) രാവിലെ 11 ന് നടന്ന ചടങ്ങില്‍ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിന്‍സിപ്പാള്‍ ജി.സന്തോഷ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ ജയശ്രീ റ്റി.ഡി സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ സജികുമാര്‍. ജി നന്ദിയും പറഞ്ഞു. ജൂണ്‍ 15 വരെ 20 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂള്‍ സ്റ്റേഷനറി ഇനങ്ങളും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളില്‍ ലഭിക്കും.

ബോധവല്‍കരണ ക്ലാസ്
എം.ജി. സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ 2024-2025 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനും സംശയ നിവാരണത്തിനുമായി ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ നേതൃത്വത്തില്‍ മെയ് മൂന്നിന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ പത്തനംതിട്ട ടൗണ്‍ഹാളില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കും. എം.ജി. യൂണിവേഴ്‌സിറ്റി യു.ജി പി. മാസ്റ്റര്‍ ട്രെയിനര്‍ ലിജിന്‍ പി മാത്യു ക്ലാസ് നയിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...

കലഞ്ഞൂർ – ഇളമണ്ണൂർ റോഡിൽ കുഴി ; ഭീതിയില്‍ ജനങ്ങള്‍

0
കലഞ്ഞൂർ : നിർമാണം അടുത്തസമയത്ത് പൂർത്തീകരിച്ച റോഡിൽ കൊടുംവളവിന് സമീപത്തായി രൂപപെട്ട...