Tuesday, April 15, 2025 5:00 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പുനരളവെടുപ്പ്
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബിഎന്‍(കാറ്റഗറി നമ്പര്‍: 530/19) തസ്തികയ്ക്കായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടത്തിയ ശാരീരിക അളവെടുപ്പ്/ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് കായികക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുളള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് 2023 ജനുവരി നാല്, അഞ്ച് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

കായികക്ഷമതാ പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ഒക്ടോബര്‍ 31ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ 2023 ജനുവരി ആറ്, ഏഴ് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.

ഗതാഗത നിയന്ത്രണം
എഴുമറ്റൂര്‍-പടുതോട് റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 30 മുതല്‍ താല്‍ക്കാലികമായി വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കൊറ്റന്‍കുടി-സ്റ്റോര്‍മുക്ക് റോഡില്‍ (ഓസ്റ്റിന്‍ റോഡ്) കൂടി പോകണം.

ആധാര്‍ ബന്ധിപ്പിക്കണം
കുളനട ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ ആധാര്‍ കാര്‍ഡുമായി ഡിസംബര്‍ 31ന് അകം പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04734-260272.

ടെന്‍ഡര്‍
കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി മൂന്നിന് പകല്‍ നാലു വരെ. ഫോണ്‍ : 9446 604 828, 9446 116 086.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ ഭൂചലനം : റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ...

വഖഫ് ഭേദഗതി ‌നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ‌നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്....

പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി

0
പാലക്കാട്: പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി. കല്ലടിക്കോട് മീൻവല്ലത്ത് കൂമൻകുണ്ട് ഭാഗത്താണ്...

ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ

0
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി...