Thursday, April 25, 2024 9:53 am

വിശ്വാസത്തിന്റെ അഗ്‌നിശോഭ പകരുന്ന ആഴിയിലെ കരി നീക്കി

For full experience, Download our mobile application:
Get it on Google Play

ശബരിമല: സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറില്‍ അഞ്ച് ലോഡ് കരി നീക്കിയത്. നെയ്‌ത്തേങ്ങയില്‍ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങ മുറികളാണ് ഭക്തര്‍ ആഴിയിലെ ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുന്നത്. ചതുരാകൃതിയിലുള്ള ആഴിയുടെ അടിവശത്ത് ചാരം നിറയാന്‍ ഇരുമ്പ് കമ്പികൊണ്ട് പ്രത്യേക അറ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച പൈപ്പില്‍ നിന്നും വെള്ളം ചീറ്റി ചാരം വലിയ നടപന്തലിലെ ഓടയിലൂടെ ഒഴുക്കി കളയാറാണ് പതിവ്. ഇതിനായി ആഴിക്ക് പുറത്ത് പ്രത്യേക വാല്‍വുമുണ്ട്.

ബാക്കി വരുന്ന ചിരട്ടക്കരിയാണ് കരാറെടുത്തവര്‍ ദേവസ്വം ബോര്‍ഡ് പൊതുമരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നീക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നിരവധി തൊഴിലാളികളാണ് ഇതിനായി പരിശ്രമിച്ചത്. നാളെ  (ഡിസംബര്‍ 30) വൈകീട്ട് മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കും. ഇതിന് ശേഷം മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന ഡിസംബര്‍ 19 വരെ അയ്യപ്പ ഭക്തര്‍ സമര്‍പ്പിക്കുന്ന തേങ്ങാ മുറികള്‍ ഏറ്റുവാങ്ങി മഹാ ആഴി എരിയും. ഓരോ മണ്ഡലകാലത്തിന് മുമ്പും പൊതുമരാമത്ത് വിഭാഗം ആഴിയുടെ അറ്റകുറ്റപ്പണി നടത്താറുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാൻ തിരുവനന്തപുരത്തുകാരനാണ്, അല്ലാതെ ചിലരെ പോലെ പൊട്ടി വീണതല്ല ; ശശി തരൂരിനെതിരെ ...

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി...

ബിജെപിയുടെ ഭക്ഷ്യകിറ്റ് വിതരണം കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് ആനി...

0
വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം...

‘പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തി’ ; ആരോപണവുമായി ആന്‍റോ ആന്‍റണി

0
പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന ആരോപണവുമായി...

ഒ​രു വ​ര്‍​ഷം ഒ​രു പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​ത് ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സൂ​ത്ര​വാ​ക്യം ; നരേന്ദ്രമോദി

0
ഹാ​ര്‍​ദ: ഒ​രു വ​ര്‍​ഷം ഒ​രു പ്ര​ധാ​ന​മ​ന്ത്രി എ​ന്ന സൂ​ത്ര​വാ​ക്യ​മാ​ണ് ഇ​ന്ത്യ മു​ന്ന​ണി...