പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതിൽ പ്രതികരിച്ച് രാജു എബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പോലീസാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽസി സെക്രട്ടറി നിതിന്റെ വീട്ടിലാണ് അർദ്ധരാത്രി പോലീസെത്തി അതിക്രമം കാണിച്ചത്. പോലീസ് കാട്ടിയത് ഭീകരമായ അതിക്രമം. പൂട്ട് പോലുമില്ലാത്ത വീട്ടിൽ എങ്ങനെ ഒരാളെ താമസിപ്പിക്കും. അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പോലീസ് ആണ് കേരളം ഭരിക്കുന്നത്. കോൺഗ്രസിന്റെ ഒറ്റുകാരാണ് ഇതിന് പിന്നിൽ.

അർജുൻ ആയങ്കിയിൽ കസ്റ്റഡിയിൽ ആയ ശേഷമായിരുന്നു പോലീസ് പരിശോധന. ശാസ്ത്രീയ പരിശോധനകൾ നടത്തണമായിരുന്നു. 60 വീടുകളാണ് ഉള്ളത്. നിതിൻ കോൺഗ്രസിലെ കണ്ണിലെ കരടാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പോലെ പരിശോധന നടത്തിയത്. മനുഷ്യാവകാശ ലംഘനമാണ് നടന്നത്. സ്ത്രീകൾ താമസിക്കുന്ന വീടുകളാണ്. യാതൊന്നും ചോദിക്കാതെയാണ് പോലീസ് അതിക്രമം നടത്തിയതെന്നും രാജു എബ്രഹാം പറഞ്ഞു. അതേസമയം പോലീസ് അതിക്രമത്തിൽ സിപിഐഎം ശക്തമായി പ്രതിഷേധിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...