മല്ലപ്പള്ളിയിൽ അർജുൻ ആയങ്കിയെ കണ്ടെത്താനായി പോലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മല്ലപ്പള്ളി കാട്ടമല മേഖലയിൽ അർജുൻ ആയങ്കിയെ കണ്ടെത്താനായി പോലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ. ജനവാസ മേഖലയിലെ വീടുകളിൽ അർദ്ധരാത്രി പോലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അറുപതോളം വീടുകളുള്ള കാട്ടമല പ്രദേശത്ത് രാത്രി 11.30ന് ശേഷമാണ് വൻ പോലീസ് സന്നാഹം എത്തിയത്. ആദ്യം ഒരു പോലീസ് വാഹനം മാത്രമാണ് വന്നതെങ്കിലും പിന്നീട് എട്ട് വാഹനങ്ങളിലായി അറുപതോളം പോലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അർജുൻ ആയങ്കി ഇവിടെ ഒളിവിൽ കഴിയുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു തിരച്ചിൽ.

എന്നാൽ രാത്രി ഒമ്പത് മണിയോടെ തന്നെ അർജുൻ ആയങ്കി എവിടെയുണ്ടെന്ന് പോലീസ് ലൊക്കേറ്റ് ചെയ്തിരുന്നതായും ഇതിനുശേഷമാണ് ബോധപൂർവ്വം പ്രദേശത്ത് റെയ്ഡ് നടത്തിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. യാതൊരു അനുവാദവും ഇല്ലാതെയാണ് പോലീസ് വീടുകളിലേക്ക് ഇരച്ചുകയറിയത്. വാതിലുകളും ജനലുകളും പോലുമില്ലാത്ത ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ വീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി. തങ്കമണി എന്ന പ്രദേശവാസിയുടെ വീടിന്റെ വാതിൽ പോലീസ് ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയതെന്നും ആരോപണമുണ്ട്.

പോലീസിന്റെ അതിക്രമം നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെയാണ് പരിശോധന അവസാനിപ്പിക്കാൻ പോലീസ് തയ്യാറായത്. പോലീസ് നടപടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥുന്റെ വീടാണ് പോലീസ് ആദ്യം റെയ്ഡ് ചെയ്തത്. ഇതിനുപിന്നാലെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രാഹുലിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. അർജുൻ ആയങ്കിയുടെ പേരില്‍ പ്രദേശത്ത് പോലീസ് നടത്തിയത് നരനായാട്ടാണെന്ന് സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ കസ്റ്റഡിയിൽ

0
അസം: കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിസിറ്റിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ...

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...