ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ , വെച്ചൂച്ചിറ , മലയാലപ്പുഴ, ആറന്മുള, തണ്ണിത്തോട്, കൊടുമണ്‍ , ഏനാത്ത്, പുളികീഴ്, റാന്നി എന്നീ ഒന്‍പത് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 23 വാഹനങ്ങള്‍ എം എസ് റ്റി സി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റ് മുഖേന ജൂണ്‍ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇ-മെയില്‍- [email protected]
ഫോണ്‍ : 0468-2222630
——–
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ യില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീ സില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 9846033001. വെബ്‌സൈറ്റ് : www.srccc.in
മത്സ്യകര്‍ഷക അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനതലത്തില്‍ മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന (ബയോഫ്ളോക് ആര്‍എഎസ്, അക്വാപോണിക്സ്) മത്സ്യകര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക് അവാര്‍ഡിന് പരിഹരിക്കുന്നതിന് യോഗ്യരായ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫാറത്തിലുളള അപേക്ഷ ജൂണ്‍ 12 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2967720.
——–
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍-22-ന്
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍-22-ന് ഓണ്‍ലൈനായി നടക്കും. ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0484-2422275.
അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740
——
ഇ-ലേലം
അടൂര്‍ കേരള ആംഡ് പോലീസ് മൂന്ന് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 15 വര്‍ഷം പൂര്‍ത്തീകരിച്ച 12 വാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.tsmcecommerce.com ഇ എല്‍ വി പോര്‍ട്ടല്‍ മുഖേന ജൂണ്‍ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.