Friday, June 14, 2024 7:37 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തെളിവെടുപ്പ് യോഗം 20 ന്
സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി മേഖലയിലെയും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഓര്‍ണമെന്റ്സ് മേഖലയിലെയും തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂണ്‍ 20 ന് രാവിലെ 11 നും 12 നും ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
——–
സീറ്റ് ഒഴിവ്
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്സിന് സീറ്റ് ഒഴിവ്. താല്‍പ്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 0468 2270243, 08330010232 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

അഭിമുഖം 21 ന്
അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ ട്രേഡുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് അടൂര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളിലെ എന്‍സിവിറ്റി/കെജിസിഇ/ റ്റിഎച്ച്എസ്എല്‍സി/ ഐറ്റിഐ/ തതുല്യ യോഗ്യതയാണ് ട്രേഡ്സ്മാന്‍ /ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 04734 231776.
——-
മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍, അലങ്കാര ഇനം മത്സ്യങ്ങള്‍ എന്നിവയെ ജൂണ്‍ 19, 20 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9562670128, 7511152933, 0468 2214589.

സ്‌കോളര്‍ഷിപ്പ്
കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗതൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് ഒന്നുവരെയും ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ കോഴ്സ് തുടങ്ങി 45 ദിവസത്തിനുള്ളിലും ഓഫീസില്‍ സമര്‍പ്പിക്കാം. ബോര്‍ഡില്‍ നിന്നും അനുവദിച്ച് വരുന്ന എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ആഗസ്റ്റ് 31 വരെയും സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
——
കിലയില്‍ പരിശീലനം
കൊട്ടാരക്കര കില സിഎസ്ഇഡിയില്‍ വയോജന സാന്ത്വന പരിപാലന ഹ്രസ്വം പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുളള വയോജന സാന്ത്വന ഹോം നഴ്സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദഗ്ധപരിശീലനം ഉറപ്പാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുടുംബശ്രീ അംഗങ്ങള്‍, ഹോം നഴ്സിംഗ് ഏജന്‍സികള്‍ മുഖാന്തിരം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കുടുംബശ്രീ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം. പരിശീലന തീയതി – ജൂണ്‍ 24 മുതല്‍ 28 വരെ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 9496320409.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി കോന്നി, പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂണ്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ലഭിക്കണം. ക്വട്ടേഷന്‍ കവറിന് മുകളില്‍ കോന്നി മെഡിക്കല്‍ കോളജ് ക്യാന്റീന്‍ നടത്തുന്നതിനു വേണ്ടിയുള്ള ക്വട്ടേഷന്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. വിശദമായ ക്വട്ടേഷന്‍ നോട്ടീസ് കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട കളക്ടറേറ്റ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, അരുവാപ്പുലം പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2344802.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 24 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
സിവില്‍ സര്‍വീസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 24 ന് മുന്‍പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. തിരുവന്തപുരം പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനയാണ് പരിശീലനം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളു. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ ്‌കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 24 ന് മുന്‍പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങള്‍ മൂന്ന് വര്‍ഷത്തേയ്ക്ക് നിലവിലെ സ്ഥിതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. കുളനട വേസൈഡ് അമിനിറ്റി സെന്റര്‍:
പന്തളം പാലത്തിന് സമീപം എം.സി റോഡിനോട് ചേര്‍ന്നുള്ള കെട്ടിടം, 1.34 ഏക്കര്‍ സ്ഥലം, അഞ്ചു മുറികള്‍, ഓഡിറ്റോറിയം, മണ്ഡപം, ഡോര്‍മെട്രി സൗകര്യം, പാചകസ്ഥലം ഉള്‍പ്പെടെ റസ്റ്റോറന്റ് സൗകര്യം, ടോയിലറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം
വടശ്ശേരിക്കര പില്‍ഗ്രിം അമിനിറ്റി സെന്റര്‍:
വടശ്ശേരിക്കര പാലത്തിന് സമീപം മൂന്നു നില കെട്ടിടം, ഓഡിറ്റോറിയം, മുറികള്‍, ഡോര്‍മെട്രി, റസ്റ്റോറന്റ്, ടോയിലറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം
ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍:
ആറന്മുള സത്രക്കടവിന് സമീപം പമ്പാ നദിക്കരയിലുള്ള രണ്ടു നില കെട്ടിടം, റസ്റ്റോറന്റ്, ടോയിലറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം
വിശദവിവരങ്ങള്‍ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.റ്റി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ലഭ്യമാണ്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2311343, 9447756113.

കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ:
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 15)

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 15). കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

0
തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്നും സ്വാർത്ഥത...

മുരളീധരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ജന്മനാട്

0
കോന്നി : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപെട്ട വാഴമുട്ടം...

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് : യൂത്ത് ലീഗ് നേതാവ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പോലീസ്

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവാദ കാഫിർ വിവാദ പരാമർശത്തിൽ യൂത്ത്...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, 17ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന്...