Saturday, June 29, 2024 8:42 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ :9446302066, 7034612362.
——
ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു
എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തിയ പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു. 35 വിദ്യാര്‍ഥികള്‍ സംരഭക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ചടങ്ങില്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ സി. വിജി, അസാപ്പ് പ്രോഗ്രാം മാനേജേഴ്സ് സി.എസ.് ശ്രീജിത് , ഗ്രീഷ്മ ലത എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2023-2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, പ്ലസ് ടു /വി എച്ച് എസ് ഇ അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ് സി /എസ് റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എസ്.എസ്.എല്‍.സി യ്ക്ക് 70 ശതമാനവും പ്ലസ് ടു വിന് 80 ശതമാനവും മാര്‍ക്ക് പരിധിയില്‍ ഇളവുണ്ട്. പരീക്ഷാ തീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശിക ഉണ്ടായിരിക്കാന്‍ പാടില്ല. മാര്‍ക്ക് ലിസ്റ്റ് (ഡിജിലോക്കര്‍ സര്‍ട്ടിഫിക്കറ്റ്), ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്തിന്റെ ക്ഷേമനിധി പാസുബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, എസ് സി /എസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ ഒന്നുമുതല്‍ 30 വരെ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍ : 0468-2327415.

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എസ്.എസ്.എല്‍.സി/ ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷങ്ങള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ 90 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയ കുട്ടികളുടെ അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ് ഫോം മുഖേനെ ഓണ്‍ലൈനായി ആഗസ്റ്റ് 31 ന് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.

സ്‌റ്റൈപന്റോടുകൂടി പരിശീലനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ പരിചയം നേടുന്നതിനായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌റ്റൈപന്റോടുകൂടി പരിശീലനം നല്‍കുന്നു. ബി.എസ്.സി നേഴ്‌സിംഗ്, ജനറല്‍ നേഴ്‌സിംഗ്, ആയുര്‍വേദ ബി.എസ്.സി നേഴ്‌സിംഗ്, ആയുര്‍വേദ നേഴ്‌സിംഗ്, ഹോമിയോ നേഴ്‌സിംഗ് കം ഫാര്‍മസിസ്റ്റ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ എന്നീ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ഐ.റ്റി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളതും ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മേല്‍പറഞ്ഞ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്‍-മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0468 2322712.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങളെ ജൂലൈ മൂന്നിന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഇടാക്കും. ഫോണ്‍ : 9562670128, 0468 2214589.
———-
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മോഡേണ്‍ മെഡിസിന്‍, ലാബോറട്ടറിസ്, ഡയഗ്നോസ്റ്റിക് സെന്റര്‍ എന്നിവയിലേക്ക് അസസ്സര്‍മാരെ നിയമിക്കാനായുള്ള അപേക്ഷ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കി യുവതി മരിച്ച സംഭവം...

0
റാന്നി : ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച്...

പമ്പ നിലക്കലിൽ ഇന്റഗ്രേറ്റഡ് ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
റാന്നി: പമ്പ നിലക്കലിൽ ഇന്റഗ്രേറ്റഡ് ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ...

കോഴഞ്ചേരി പുതിയ പാലം ; അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി...

0
പത്തനംതിട്ട : കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍...

റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത് വലിയ മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഈ കാലഘട്ടത്തില്‍ വലിയ മുന്നേറ്റമാണ്...