ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കി യുവതി മരിച്ച സംഭവം ; ഭർത്താവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച് നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവ് ചാത്തന്‍തറ ഇടത്തികാവ് സ്വദേശി വെള്ളാറയില്‍ ജയന്‍(45)നെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35 കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് ഭർത്താവിനെ ആണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്.
പെരുന്തേനരുവിയ്ക്ക് സമീപം വാടക വീട്ടിൽ വച്ച് മേയ് 28 മുതൽ ജൂൺ 15 വരെ വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി 19 ന് പോലീസിൽ പരാതി നൽകിയിരുന്നു. കീമോതെറാപ്പി അടക്കമുള്ള ചികിത്സ കാരണം അവശയായിരുന്ന യുവതിയെ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ കട്ടിലിൽ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മർദിച്ചുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിൽ കഴിഞ്ഞിരുന്ന യുവതിയിൽ നിന്ന് വെച്ചൂച്ചിറ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. നിലവില്‍ പീഡനത്തിന് റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്‍റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...