Sunday, March 23, 2025 6:47 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷിക്കാം
2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്‍മെന്റ് /എയ്ഡഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മാര്‍ഗമോ നേരിട്ടോ ജൂലൈ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2600181.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍). വേതനം: പ്രതിമാസം 21000 രൂപ. നിയമന രീതി : കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷം. പ്രായം : 18 – 35 വയസുവരെ. യോഗ്യതകള്‍ : അംഗീകൃത സര്‍വകലാശാല ബിരുദം, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ്, സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 9.30 പത്തനംതിട്ട കളക്ടറേറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 04682325168, 8281999004.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങളെ ജൂലൈ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാവും വില ഈടാക്കുന്നത്. ഫോണ്‍ : 9562670128 , 0468 2214589.
——–
ഫെസിലിറ്റേറ്റര്‍ ഒഴിവ്
അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) സംഘടിപ്പിക്കുന്ന ദേശി കോഴ്സിന് 40 ഇന്‍പുട്ട് ഡീലര്‍മാര്‍ അടങ്ങുന്ന ഒരു ബാച്ചിന്റെ ട്രെയിനിംഗ് നല്‍കുന്നതിന് ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കാര്‍ഷികമേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തിപരിചയം. കൃഷി വകുപ്പില്‍ ഏകദേശം 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളള അഗ്രികള്‍ച്ചര്‍ ബിരുദധാരികള്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന. ഹോണറേറിയം പ്രതിമാസം 17000 രൂപ. താത്പര്യമുളളവര്‍ ജൂലൈ 19 ന് രാവിലെ 11 ന് പത്തനംതിട്ട ആത്മ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. ഫോണ്‍ : 04734 296180, 9446116636.

ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ കളക്ടറുടെ ലാന്റ് ബാങ്ക് വഴി ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ജൂലൈ 20 ന് അകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703, 9496070349.
——–
പ്രോത്സാഹന ധനസഹായം
2023-24 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി തലങ്ങളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവര്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൊബൈല്‍ നമ്പറും സഹിതം റാന്നി ടിഡിഒ/ടിഇഒ ഓഫീസില്‍ ജൂലൈ 20 ന് മുന്‍പായി സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

പട്ടികജാതി പട്ടികവര്‍ഗ കമ്മിഷനില്‍ പരാതി സമര്‍പ്പിക്കുമ്പോള്‍
വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തണം : ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് പരാതികളില്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കമ്മിഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതി കക്ഷിയുടെ പേരും പൂര്‍ണമായ മേല്‍വിലാസവും ജില്ലാ, പിന്‍കോഡ് എന്നിവയും ഉള്‍പ്പെടുത്തണം. അപേക്ഷകര്‍ കഴിവതും ഫോണ്‍/ മൊബൈല്‍ നമ്പര്‍ എന്നിവയും ഇ-മെയില്‍ വിലാസവും ( ഉണ്ടെങ്കില്‍) ഉള്‍പ്പെടുത്തണം. പരാതിക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കിണം. മാത്രമല്ല അവരുടെ ജാതി വിവരം കൂടി വ്യക്തമാക്കണം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ച പരാതികളില്‍ കമ്മിഷന്‍ നടപടി സ്വീകരിക്കില്ല. കമ്മിഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന പരാതികളില്‍ മാത്രമേ നിയമപ്രകാരം കമ്മിഷന് നടപടി എടുക്കാന്‍ സാധിക്കൂ. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പിന് മേല്‍ കമ്മിഷനില്‍ നടപടിയുണ്ടായിരിക്കുന്നതല്ല. പരാതി വിഷയം പോലീസ് ഇടപെടലുകള്‍ ആവശ്യമുള്ളതാണെങ്കില്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും, അറിയുമെങ്കില്‍ ഏത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലാണ് സ്റ്റേഷന്‍ എന്നുമുള്ള വിവരം ഉള്‍പ്പെടുത്തണം. പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / നഗരസഭ എന്നിവ സംബന്ധിച്ച പരാതികളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / നഗരസഭയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. വസ്തു സംബന്ധിച്ച പരാതി, വഴി തര്‍ക്കം എന്നിവയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് / താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരേയോ ആണ് പരാതിയെങ്കില്‍ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേല്‍ വിലാസവും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി ഏതെങ്കിലും വ്യക്തികള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ എതിരെയാണെങ്കില്‍ അവരുടെ പേരും മേല്‍വിലാസവും, ലഭ്യമെങ്കില്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തണം. ഇ-മെയില്‍ മുഖാന്തിരവും അല്ലാതെയും സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇ-മെയില്‍ പരാതികളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഫോണ്‍ : 04735 227703.

പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കാനുളള അപേക്ഷാഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, മൃഗാശുപത്രി, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും അതത് വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ നിന്നും ജൂലൈ എട്ടിന് രാവിലെ 11 മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂലൈ 18 ന് വൈകുന്നേരം മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തിരികെ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാഗ്​പൂർ സംഘർഷം ; ആവശ്യമെങ്കിൽ​ ബുൾഡോസർ നിരത്തിലിറക്കും, പോലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും...

0
മുംബൈ: നാഗ്​പൂർ സംഘർഷത്തിൽ കലാപകാരികളിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്​ട്ര​ മുഖ്യമന്ത്രി ദേവേന്ദ്ര...

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്

0
ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള...

ബിജു ജോസഫിന്റെ കൊലപാതകം ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
തൊടുപുഴ : ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ...

കാലാവസ്ഥ മുന്നറിയിപ്പ് ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത തലസ്ഥാനമടക്കം 7 ജില്ലകളിൽ...

0
തിരുവനന്തപുരം: കേരളകരയ്ക്കാശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ...