Thursday, May 8, 2025 12:45 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:0468 2270243
———
വിദ്യാധനം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ബിപിഎല്‍ വിഭാഗത്തില്‍പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയായ വിദ്യാധനം എ കാറ്റഗറി 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ.
വെബ്സൈറ്റ് : www.schemes.wcd.kerala.gov.in ഫോണ്‍. 0468 2966649.

ഗുണഭോക്തൃ ഫോറം വിതരണം ചെയ്യും
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ ഫോറം ജൂലൈ 19 മുതല്‍ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഫോറം കൈപ്പറ്റാം. പൂരിപ്പിച്ച ഫോറം ജൂലൈ 25 ന് പകല്‍ മൂന്നിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തിരികെ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
———-
അസാപ്പ് അഡ്മിഷന്‍ ആരംഭിച്ചു
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലാബ് കെമിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയ്നര്‍, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ഐ ലൈക്ക് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ :9447454870

പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന യോഗ കോഴ്സ് രണ്ടാം ബാച്ചിന്റെ പ്രവേശനതീയതി ജൂലൈ 31 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 12 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് നിയമനം
വനിതാ-ശിശുവികസന വകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ കീഴില്‍ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുള്ള ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് : ഒന്ന്. യോഗ്യതകള്‍: ബിരുദം/പിജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് /സോഷ്യല്‍ സയന്‍സസ് /ന്യൂട്രീഷന്‍, സൂപ്പര്‍വൈസറി വൈദഗ്ധ്യത്തോടുകൂടിയ കപ്പാസിറ്റി ബില്‍ഡിംഗില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രാദേശികഭാഷയിലും ഇംഗ്ലീഷിലും വാക്കാലുളളതും രേഖാമൂലമുളളതുമായ നല്ല ആശയവനിനിമയ കഴിവ്, കമ്പ്യൂട്ടര്‍ /ഇന്റര്‍നെറ്റ്/ ഇ-മെയില്‍ എന്നിവയില്‍ അറിവ്, ടീമില്‍ പ്രവര്‍ത്തിക്കാനുളള കഴിവ്, വിപുലമായി യാത്ര ചെയ്യാനുളള സന്നദ്ധത. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.

സംരംഭകത്വ ബോധവത്കരണ സെമിനാര്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.എം.ഇ ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശ്ശൂര്‍, മൈക്രോകോളജ് പന്തളം, കുടുംബശ്രീ ജില്ലാമിഷന്‍ പത്തനംതിട്ട എന്നിവയുമായി സഹകരിച്ചു ഏകദിന സംരംഭകത്വ ബോധവത്കരണ സെമിനാര്‍ പന്തളം മൈക്രോ കോളജില്‍ ജൂലൈ 19 ന് രാവിലെ 09.30 മുതല്‍ സംഘടിപ്പിക്കും. ഫോണ്‍ : 9496078403, 9995459719.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയുടെ യോഗ്യത. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പിഎച്ച്ഡി നെറ്റുമാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യതയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി പാസായ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസറ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ജൂലൈ 23 ന് രാവിലെ 10 ന് വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 ; നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തികള്‍, സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള നോമിനേഷന്‍ ക്ഷണിച്ചു. 14 വിഭാഗങ്ങളിലേക്കാണ് നോമിനേഷനുകള്‍ ക്ഷണിച്ചിട്ടുള്ളത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ www.swdkerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍ : 0468 2325168.
———
ലേലം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നാല് തേക്ക് മരങ്ങള്‍ (ഒന്ന് കടപുഴകി വീണത് ഉള്‍പ്പെടെ) ജൂലൈ 24 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04735231900.

ലേലം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രി വളപ്പില്‍ കടപുഴകി വീണ പ്ലാവ് മരം ജൂലൈ 24 ന് പകല്‍ 12 ന് ലേലം ചെയ്യും. താല്‍പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04735231900.
———
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ 2024-25 അധ്യയന വര്‍ഷം ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്കുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനം ജൂലൈ 19 ന് നടക്കും. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 9.30 മുതല്‍ 11 വരെ. സ്പോട്ട് അഡ്മിഷന് പുതുതായി പങ്കെടുക്കേണ്ടവര്‍ക്ക് വണ്‍ ടൈം രജിസ്ട്രേഷനും അപേക്ഷാ സമര്‍പ്പണത്തിനും ജൂലൈ 19 വരെ www.polyadmission.org/let എന്ന പോര്‍ട്ടലില്‍ അവസരം ഉണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തണം. ഫോണ്‍ : 04735 266671.

ഒബിസി വിഭാഗങ്ങള്‍ക്ക് ഗ്രീന്‍ വീല്‍ വാഹന വായ്പ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെ) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഓട്ടോ ടാക്സി മേഖലയില്‍ ജോലി ചെയുന്നവര്‍ക്ക് ഇലക്ട്രിക്ക് സി എന്‍ ജി ഓട്ടോ ടാക്സികള്‍ വാങ്ങുന്നതിനും തങ്ങളുടെ പെട്രോള്‍ വാഹനങ്ങള്‍ സിഎന്‍ജി യിലേക്ക് മാറ്റുന്നതിനും ധനസഹായം നല്‍കുന്ന ഗ്രീന്‍ വീല്‍ വാഹന വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പ തുക എട്ടുലക്ഷം രൂപ , പലിശ നിരക്ക് ഏഴ് ശതമാനം. തിരിച്ചടവ് കാലാവധി അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ. പ്രായപരിധി 18 -60 വയസ്. കുടുംബവാര്‍ഷിക വരുമാനം പരമാവധി 250,000 രൂപ . ലൈസന്‍സ് ബാഡ്ജ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജാമ്യ വ്യവസ്ഥകള്‍ ബാധകം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കണം. ഫോണ്‍ :0468 2226111, 2272111, 9447710033.

സ്റ്റാര്‍ട്ട്അപ്പ് വായ്പാപദ്ധതി
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെ) ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി.വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പലിശ നിരക്ക് ആറു മുതല്‍ എട്ട് ശതമാനം വരെ. തിരിച്ചടവ് കാലാവധി 84 മാസം. പ്രായം 40 വയസ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തികരിച്ചവര്‍ ആയിരിക്കണം. മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍/വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്റ്ററല്‍, ഫാര്‍മസി, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഡയറിഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, കണ്‍സള്‍ട്ടന്‍സി, ഓര്‍ക്കിഡ്ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം,വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്, തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ.എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2226111, 2272111.

പ്രീഡിഡിസി യോഗം ജൂലൈ 20 ന്
ജില്ലാ വികസന സമിതി പ്രീഡിഡിസി യോഗം ജൂലൈ 20 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.
———
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ 19 ന്
വെണ്ണിക്കുളം എംവിജിഎം പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ രണ്ടാംവര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 19 ന് നടക്കും. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 9.30 മുതല്‍ 10.30 വരെ. പട്ടികജാതി പട്ടിക വര്‍ഗം ഒഇസി വിഭാഗത്തില്‍പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസായി പതിനായിരം രൂപ അടയ്ക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ. ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം നാലായിരം രൂപ യുപിഐ പെയ്മെന്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ : 0469 2650228.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് എസ്.എസ്.എല്‍.സി പാസായിരിക്കണം . ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്താഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍. 0469 2997331.

‘ഉജ്ജ്വലബാല്യം പുരസ്‌കാരം 2023 ‘ അപേക്ഷ ക്ഷണിച്ചു
കല/ കായികം/ സാഹിത്യം/ ശാസ്ത്രം/ സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറു വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ ) ‘ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്’ അപേക്ഷ ക്ഷണിച്ചു. 6-11 വയസ,് 12-18 വയസ് എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ആറന്മുള കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998. വെബ്‌സൈറ്റ് : www.wcd.kerala.gov.in

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു റൊണാൾഡോ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി...

ജില്ലാ അവലോകന യോഗം മെയ് 15ന് നടക്കും

0
പത്തനംതിട്ട : രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാവസ്തുരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി...

അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത കർശനമാക്കി സൈന്യം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത...

ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

0
ഇസ്‌ലാമാബാദ്: ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്....